പ്രായഭേദമന്യേ എല്ലാവർക്കും പോഷകങ്ങൾ ആവശ്യമാണ്. കുട്ടികൾക്ക് ഇത് ഏറെ പ്രധാനവുമാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് താഴേ പറയുന്നത്...

ഒന്ന്...

പ്രോട്ടീന്റെ  ഉറവിടമാണ് 'മുട്ട'. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

 

രണ്ട്...

 ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും സഹായിക്കും. 

മൂന്ന്...

ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് 'പീനട്ട് ബട്ടർ'.  ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ബ്രഡിനൊപ്പമോ ഫ്രൂട്ട്സിന്റെ കൂടെയോ ചേർത്ത് കൊടുക്കാവുന്നതാണ്.

 

നാല്...

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയവയാണ് 'ബെറിപ്പഴങ്ങൾ'. കുട്ടികളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. 

അഞ്ച്...

വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് 'തൈര്'. ഇത് മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനവും വളർച്ചയും മെച്ചപ്പെടുത്തുന്നു. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ബാക്ടീരിയയും അവയിൽ അടങ്ങിയിട്ടുണ്ട്.

ആറ്...

കുട്ടികൾക്ക് പയറുവർ​ഗങ്ങൾ പരമാവധി നൽകാൻ ശ്രമിക്കുക. പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് പയറുവർ​ഗങ്ങൾ എന്നത്. ഓർമ്മശക്തി വർധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണ് ഇത്. 

 

ഏഴ്...

വാൽനട്ട്, ബദാം, പിസ്ത, അണ്ടിപരിപ്പ് പോലുള്ള നട്സുകൾ കുട്ടികൾക്ക് നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഇവയിൽ പ്രോട്ടീനും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് കുട്ടിയുടെ നാഡീവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് വസ്ത്രം വാങ്ങുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ....