ആർത്തവസമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. വയറ് വേദന, നടുവേദന, ക്ഷീണം അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും.

 വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആര്‍ത്തവം അടുക്കുമ്പോഴേക്കും വേദനസംഹാരികളില്‍ അഭയം തേടുന്ന പെണ്‍കുട്ടികള്‍ ഏറെയാണിന്ന്. ആര്‍ത്തവ വേദനയകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ പറയുന്നു.

ഒന്ന്...

വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉണക്കമുന്തിരി വെറും വയറ്റില്‍ കഴിക്കുന്നത് ആര്‍ത്തവ വേദന തടയാൻ സഹായിക്കും. മലബന്ധം അകറ്റാനും മികച്ചൊരു പ്രതിവിധിയാണ് ഉണക്കമുന്തിരി. 

രണ്ട്...

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ആർത്തവ വേദന മാത്രമല്ല മലബന്ധം, ഓക്കാനം എന്നിവ കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

ആർത്തവ വേദന അനുഭവിക്കുന്നവർ ആഴ്ചയിൽ രണ്ട് തവണ തെെര് സാദം കഴിക്കുന്നത് ശീലമാക്കണമെന്നാണ് റുജുത പറയുന്നത്. 

നാല്...

ഒരുപിടി കശുവണ്ടി അല്ലെങ്കിൽ നിലക്കടല കഴിക്കുന്നത് ആർത്തവ സമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് റുജുത പറയുന്നു. 

'ആർത്തവത്തെ ഭയപ്പെടരുത്, അത് അശുദ്ധമല്ല'; 16 കാരിയായ സൈദിയ്ക്ക് ചിലത് പറയാനുണ്ട്....