Asianet News MalayalamAsianet News Malayalam

നല്ല ഉറക്കം കിട്ടാന്‍ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

തെറ്റായ ജീവിതശൈലി, മാനസിക സമ്മർദ്ദം, തിരക്കേറിയ ജീവിതം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

foods to help you sleep
Author
Trivandrum, First Published Sep 26, 2020, 10:32 PM IST

നല്ല ഉറക്കം ഒരാളുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും, ഉത്പാദനക്ഷമതയേയും നിലനിര്‍ത്താനും സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.  തെറ്റായ ജീവിതശൈലി, മാനസിക സമ്മർദ്ദം, തിരക്കേറിയ ജീവിതം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ബദാം...

മെലറ്റോണിന്റെ സമ്പന്നമായ ഉറവിടമാണ് ബദാം. സ്ഥിരമായി ബദാം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. മെലറ്റോണിൻ കൂടാതെ, ബദാമിൽ മഗ്നീഷ്യവും ധാരാളമായി അടങ്ങി , ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്നു.

 

foods to help you sleep

 

പാല്‍...

ഉറക്കമില്ലായ്മയ്ക്ക് പണ്ട് മുതൽക്കെയുള്ള പരിഹാരമാണ് പാല്‍. ഇതില്‍ വിറ്റാമിൻ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ദിവസവും  ഉറങ്ങുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. 

പഴവര്‍ഗങ്ങള്‍...

പഴങ്ങളില്‍ മെലറ്റോണിന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു. മെലറ്റോണിന്റെ അളവ് കൂടുതലുള്ള റാസ്‌ബെറി, വാഴപ്പഴം, പൈനാപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ഇവ നല്ല ഉറക്കം കിട്ടാൻ ഏറെ നല്ലതാണ്. പഴങ്ങള്‍ സമ്മർദ്ദത്തെ ചെറുക്കുന്നതിനും ശരീരത്തെ റിലാക്‌സ് ചെയ്യുന്നതിനും സഹായിക്കുന്നു. 

 

foods to help you sleep

 

ജമന്തിപ്പൂ ചായ...

നല്ല ഉറക്കം ലഭിക്കുന്നതിന് വളരെ പ്രകൃതിദത്തമായ പ്രതിവിധിയാണ് ജമന്തി. കാരണം അതില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുള്ള 'എപിജെനിന്‍'(Apigenin) എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ജമന്തി ചായ കുടിക്കുന്നത്  രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Follow Us:
Download App:
  • android
  • ios