ഗര്‍ഭധാരണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. അമ്മയാകാൻ തയ്യാറെടുക്കുന്നവർ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിട്ടയായ ജീവിതരീതി, മികച്ച ഭക്ഷണം എന്നിവയിലൂടെ സ്ത്രീ വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കാം. നല്ല രീതിയിലുള്ള ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ 70 ശതമാനത്തോളം പേര്‍ക്കും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട
നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വൈറ്റമിന്‍ ഡിയുടെ അഭാവം സ്ത്രീകളില്‍ സിസ്റ്റുണ്ടാകാനും ഓവുലേഷന്‍ കൃത്യമായി നടക്കുന്നതിനും തടസമാകാറുണ്ട്. ഇതിനുള്ളൊരു പരിഹാരമാണ് മുട്ട.

രണ്ട്...

ഫോളിക് ആസിഡിന്റെ കുറവ് സ്ത്രീകളില്‍ ഓവുലേഷന് തടസമാകാറുണ്ട്. അതു പോലെ സിങ്ക് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

മൂന്ന്...

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കും.

നാല്...

ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.