വയറിലെ കൊഴുപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം നിയന്ത്രിച്ചിട്ടും അടിവയറ്റിലെ കൊഴുപ്പ് കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധ ശിഖ മഹാജൻ പറയുന്നു.

എല്ലാ ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ശിഖ പറയുന്നു. ജീരകം തലേ ദിവസം തന്നെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം വെറും വയറ്റിൽ കുടിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ജീരക വെള്ളം സഹായിക്കും. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബദാം, വാൽനട്ട് എന്നിവ കഴിക്കുന്നത് ശീലമാക്കണമെന്നും അവർ പറയുന്നു. 

'' മറ്റ് ഹോർമോണുകളുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു സ്ട്രെസ് ഹോർമോണാണ് 'കോർട്ടിസോൾ' (cortisol). ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ മൊത്തം കലോറി ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ, ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഇൻസുലിൻ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. അവാക്കാഡോ, തൈര്, പപ്പായ തുടങ്ങിയ ഭക്ഷണങ്ങൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.” ശിഖ പറയുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

മുട്ട...

അമിത വിശപ്പ് കുറയ്ക്കാൻ മുട്ട മികച്ചതാണ്. മെറ്റബോളിസം ഉയർന്ന തോതിൽ നിലനിർത്താൻ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബ്രേക്ക്ഫാസ്റ്റിന് മുട്ട നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് അവർ പറയുന്നു.

നട്സ്...

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് എല്ലാത്തരം നട്സുകളും വളരെ ഫലപ്രദമാണ്. കാലറി ധാരാളം അടങ്ങിയ നട്സ് ബ്രേക്ക്‌ഫാസ്റ്റ് വിഭവം ആയി കഴിക്കുന്നത്‌ ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. പാലിലോ സ്മൂത്തിയിലോ ചേര്‍ത്തും നട്സ് കഴിക്കാവുന്നതാണ്.

തെെര്...

മുട്ട പോലെ തന്നെ, തൈര് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കുടലിലെ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് തൈര് സഹായിക്കുന്നുവെന്നും അതുവഴി ഭാരം കുറയ്ക്കുമെന്നും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങളിൽ 'വിറ്റാമിൻ സി' ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഈ കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകൾ...