കൊറോണ വെെറസ് എന്ന മഹാമാരി ലോകത്ത് പടർന്ന് പിടിക്കുകയാണ്. കൊവിഡ് കൂടുതലും പിടിപെടുന്നത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.  അതിനായി നാം കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തണം.  വിറ്റാമിൻ എ, ഡി, സി, ഇ അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധശക്തി കൂട്ടാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെറും വയറ്റിൽ കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വെളുത്തുള്ളി...

ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളി നാച്ച്വറൽ ആൻറിബയോട്ടിക്കായി കണക്കാക്കപ്പെടുന്നു. അതിനാൽ, അണുബാധകൾ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചികിത്സിക്കാനും സഹായിക്കുന്ന ​ഗുണങ്ങൾ വെളുത്തുള്ളിയിലുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചെറുചൂടുള്ള വെള്ളത്തിലിട്ട് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

 

 

നെല്ലിക്ക...

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. വെറും വയറ്റിൽ പതിവായി നെല്ലിക്ക കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടുന്നതിനും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനും സഹായിക്കുന്നു.

 

 

തേൻ...

​​ദിവസവും വെറും വയറ്റിൽ ഒരു ടീസ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, ഇതിലെ  ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകൾക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ​ഏറെ നല്ലതാണ്.

 

 

തുളസി...

തുളസി ഇലകൾ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവനും ഇട്ട് വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് അണുബാധകളോട് പോരാടാനും നമ്മുടെ പ്രതിരോധശേഷി നിലനിർത്താനും സഹായിക്കുന്നു.

 

 

ഗ്ലൂക്കോസ്, രക്തസമ്മർദ്ദം, നല്ല കൊളസ്ട്രോൾ എന്നിവ സാധാരണ നിലയിലാക്കാനും മാനസികവും രോഗപ്രതിരോധ സമ്മർദ്ദവും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന ചില ​ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വണ്ണം കൂടിവരുന്നോ? നിങ്ങള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...