Asianet News MalayalamAsianet News Malayalam

Kidney Stone : കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ

മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, തലകറക്കവും ഛർദ്ദിയും തുടങ്ങിയവയൊക്കെ ചിലപ്പോള്‍ കിഡ്നി സ്റ്റോൺിന്റെ ലക്ഷണങ്ങളാകാം.

Four juices that help to prevent kidney stones
Author
Trivandrum, First Published Jul 6, 2022, 2:13 PM IST

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക (kidney). സമീപകാലത്തായി വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നത് വൃക്കകൾ പ്രവർത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്.  വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലായി മാറുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തിൽ രക്തം, തലകറക്കവും ഛർദ്ദിയും തുടങ്ങിയവയൊക്കെ ചിലപ്പോൾ കിഡ്നി സ്റ്റോൺിന്റെ ലക്ഷണങ്ങളാകാം.

മൂത്രനാളിയിലോ വൃക്കകളിലോ വികസിക്കുന്ന കട്ടിയുള്ള ധാതു പദാർത്ഥമാണ് വൃക്കയിലെ കല്ല്. കൂടാതെ, നിങ്ങളുടെ മൂത്രത്തിൽ ക്രിസ്റ്റലുകൾ പരസ്പരം ഒട്ടിപ്പിടിക്കുന്നത് തടയുന്ന രാസവസ്തുക്കൾ ഉണ്ടാകില്ല. ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ അനുയോജ്യമാണ്. കാത്സ്യം ഓക്‌സലേറ്റ് കിഡ്‌നി സ്റ്റോണാണ് ഏറ്റവും സാധാരണമായ വൃക്ക കല്ല്, ഇത് മൂത്രത്തിലെ അമിതമായ ഓക്‌സലേറ്റും വളരെ കുറച്ച് ദ്രാവകവും മൂലമാണ് ഉണ്ടാകുന്നത്.... - ഡോ.പ്രീത് പാൽ താക്കൂർ പറഞ്ഞു.

Read more  ശുഭവാര്‍ത്ത; ക്യാൻസർ രോഗിക്ക് പൂർണ്ണസൗഖ്യം നൽകി പരീക്ഷണ മരുന്ന്

വെള്ളം പ്രധാനം...

കരളും തലച്ചോറും ഉൾപ്പെടെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിനും പ്രവർത്തനത്തിനും വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ ഫിൽട്ടറിംഗ് സംവിധാനമായതിനാൽ വൃക്കകൾക്ക് മൂത്രം ഉത്പാദിപ്പിക്കാൻ വെള്ളം ആവശ്യമാണ്. ശരീരത്തിന് ആവശ്യമില്ലാത്തതോ അമിതമായതോ ആയ പദാർത്ഥങ്ങളെ പ്രാഥമികമായി മൂത്രമായി പുറന്തള്ളുന്നതിലൂടെ സ്വയം ഒഴിവാക്കാനാകും. വൃക്കകൾക്ക് അധിക മാലിന്യ വസ്തുക്കളെ ഫലപ്രദമായി നീക്കംചെയ്യാൻ കഴിയും. ദിവസവും കുറഞ്ഞത് 12 ​​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

നാരങ്ങ വെള്ളം...

നാരങ്ങയിലാണ് സിട്രേറ്റിന്റെ ഏറ്റവും ഉയർന്ന ഉള്ളടക്കം. ഇത് സ്വാഭാവികമായും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. മറ്റ് പഴച്ചാറുകളിൽ വൃക്കയിലെ കല്ലുകളുടെ പ്രധാന ചേരുവകളിലൊന്നായ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്, കൂടാതെ സിട്രേറ്റ് കുറവാണ്. അതിനാലാണ് രണ്ട് ലിറ്റർ വെള്ളത്തിൽ നാല് ഔൺസ് നാരങ്ങാനീര് ദിവസവും കുടിക്കുന്നത് കല്ലുകളുടെ രൂപീകരണം മന്ദഗതിയിലാക്കാൻ സഹായിക്കും. 

മാതളനാരങ്ങ ജ്യൂസ്...

അൾസർ, വയറിളക്കം എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾ ഭേദമാക്കാൻ മാതളനാരങ്ങ പതിവായി കഴിക്കാം. കാത്സ്യം ഓക്‌സലേറ്റ് കുറയ്ക്കുകയും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്,. ഇത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും വൃക്കയിലെ കല്ലുകൾ വികസിക്കുന്നത് തടയുന്നതിൽ പങ്ക് വഹിക്കുകയും ചെയ്യും. ഇത് മൂത്രത്തിന്റെ അസിഡിറ്റി ലെവലും കുറയ്ക്കുന്നു. കുറഞ്ഞ അസിഡിറ്റി അളവ് ഭാവിയിൽ വൃക്കയിലെ കല്ലുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

 വീറ്റ് ​ഗ്രാസ് ജ്യൂസ്...

ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ ആരോഗ്യം മെച്ചപ്പെടുത്താൻ വീറ്റ് ​ഗ്രാസ് വളരെക്കാലമായി ഉപയോഗിക്കുന്നു. വീറ്റ് ​ഗ്രാസ് മൂത്രത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും കല്ലുകൾ കടക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കിഡ്നി ശുദ്ധീകരണത്തെ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

Read more  മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ

Follow Us:
Download App:
  • android
  • ios