Asianet News MalayalamAsianet News Malayalam

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ 3 പാനീയങ്ങൾ കുടിക്കാം

ഇജിസിജി, കഫീൻ തുടങ്ങിയ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിൻ്റെ ചുറ്റളവ് കുറയ്ക്കാനും ബിഎംഐ കുറയ്ക്കാനും ‍​ഗ്രീൻ ടീ ഫലപ്രദമാണ്. 
ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ഏതാനും ആഴ്ചകൾക്കുള്ളിൽ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ​ഗുണം ചെയ്യും. 

four juices to lose belly fat
Author
First Published Feb 13, 2024, 3:33 PM IST

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. വയറിൽ കൊഴുപ്പ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വയറിലെ കൊഴുപ്പിനെ വിസറൽ ഫാറ്റ് എന്നും പറയുന്നു. ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ഇത് സബ്ക്യുട്ടേനിയസ് കൊഴുപ്പിനേക്കാൾ (ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ്) ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്...

​ഗ്രീൻ ടീ...

ഇജിസിജി, കഫീൻ തുടങ്ങിയ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിൻ്റെ ചുറ്റളവ് കുറയ്ക്കാനും ബിഎംഐ കുറയ്ക്കാനും ‍​ഗ്രീൻ ടീ ഫലപ്രദമാണ്. 
ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ഏതാനും ആഴ്ചകൾക്കുള്ളിൽ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ​ഗുണം ചെയ്യും. 

കട്ടൻ കാപ്പി...

ദിവസവും കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് ഹാർവാർഡ് ടിഎച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.  ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

നാരങ്ങ വെള്ളം...

നാരങ്ങ വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം എളുപ്പം കുറയ്ക്കാനും സഹായിക്കും. നാരങ്ങ വെള്ളത്തിന് ജലാംശം നൽകാനും ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുവഴി കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. 

ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios