Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവറിനെ അകറ്റി നിർത്താൻ നാല് കാര്യങ്ങൾ ചെയ്യാം

അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവർ രോ​​ഗം തടയാം. 

four things you can do to keep fatty liver at bay-rse-
Author
First Published Sep 24, 2023, 5:54 PM IST

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി), മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി). 

വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഫാറ്റി ലിവർ രോ​​ഗം തടയാം. 

ഫാറ്റി ലിവർ തടയാൻ ഇവ ഒഴിവാക്കുക...

ഒന്ന്...

പൂരിത കൊഴുപ്പും ഉപ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചിപ്‌സ്,  ബിസ്‌ക്കറ്റുകൾ തുടങ്ങിയ പായ്ക്ക് ചെയ്ത രുചികരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. കൂടാതെ ഉയർന്ന സോഡിയവും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവയുടെ  അമിതമായ ഉപയോഗം ഫാറ്റി ലിവർ രോഗങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകും. 

രണ്ട്...

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രത്യേകിച്ച് മധുരമുള്ള പാനീയങ്ങൾ കരളിനെ ദോഷകരമായി ബാധിക്കും. 
പഞ്ചസാര കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മൂന്ന്...

പുകവലിയും അമിതമായ മദ്യപാനവും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സിഗരറ്റ് വലിക്കുന്നത് കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കും. കൂടാതെ നിക്കോട്ടിൻ NAFLDനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

നാല്...

സാധാരണ വേദനസംഹാരികളായ പാരസെറ്റമോൾ, ടൈലിനോൾ എന്നിവ കരളിനെ തകരാറിലാക്കും. ഈ വേദനസംഹാരികൾ ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു. അമിതവണ്ണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

ചർമ്മത്തിൽ ചുവപ്പും ചൊറിച്ചിലും, കുമിളകൾ കാണുക ; 'സ്കീറ്റർ സിൻഡ്രോം' എന്ന രോ​ഗത്തെ കുറിച്ചറിയാം

 

Follow Us:
Download App:
  • android
  • ios