നരത്തേ തന്നെ അത്താഴവും കഴിച്ച് കിടന്നാലും ചിലര്‍ക്ക് ഇടയ്ക്കിടെ രാത്രിയില്‍ ഉണര്‍ന്ന് മൂത്രമൊഴിക്കണം. വൈകി കിടക്കുന്നവരാണെങ്കില്‍, കിടക്കുന്നത് വരെയും വെള്ളം കുടിക്കുന്നതിനാലാകാം ഇത് എന്ന് ചിന്തിക്കാം. എന്നാല്‍ നേരത്തേ കിടക്കുന്നവരില്‍ എന്തുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്?

അത്താഴം കഴിയുന്നതും ഏഴ് മണിക്കും എട്ട് മണിക്കും ഉള്ളില്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയാറുള്ളത് ശ്രദ്ധിച്ചിട്ടില്ലേ? ആരോഗ്യകരമായ ജീവിതാവസ്ഥയ്ക്ക് പ്രഭാതഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് അത്താഴവും. മാത്രമല്ല, അധികം വൈകി ശരീരത്തിലേക്ക് ഉപ്പ് (സോഡിയം) എത്തുന്നതും അത്ര നന്നല്ല. 

ഇങ്ങനെ നേരത്തേ തന്നെ അത്താഴവും കഴിച്ച് കിടന്നാലും ചിലര്‍ക്ക് ഇടയ്ക്കിടെ രാത്രിയില്‍ ഉണര്‍ന്ന് മൂത്രമൊഴിക്കണം. വൈകി കിടക്കുന്നവരാണെങ്കില്‍, കിടക്കുന്നത് വരെയും വെള്ളം കുടിക്കുന്നതിനാലാകാം ഇത് എന്ന് ചിന്തിക്കാം. എന്നാല്‍ നേരത്തേ കിടക്കുന്നവരില്‍ എന്തുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്?

ഇനി എപ്പോള്‍ കിടന്നാലും രാത്രിയില്‍ ഉറക്കത്തിനിടയില്‍ പല തവണ എഴുന്നേറ്റ് മൂത്രമൊഴിക്കുന്ന പതിവുണ്ടെങ്കില്‍ അത്, തള്ളിക്കളയരുതെന്നാണ് പുതിയൊരു പഠനം നിര്‍ദേശിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാകാം രാത്രിയിലെ ഈ അമിത മൂത്രശങ്കതയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

ജപ്പാനില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ജാപ്പനീസ് സര്‍ക്കുലേഷന്‍ സൊസൈറ്റിയുടെ 83ാമത് ആനുവല്‍ സയന്റിഫിക് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച പേപ്പര്‍ ഗവേഷകര്‍ അവതരിപ്പിച്ചത്. 

രാത്രിയിലെ അമിത മൂത്രശങ്ക (Nocturia) സാധാരണ അവസ്ഥയെ അപേക്ഷിച്ച് ഏതാണ്ട് 40 ശതമാനത്തോളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് വൈകാതെ തന്നെ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ട അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.