Asianet News MalayalamAsianet News Malayalam

'മനസിനെ ശാന്തമാക്കാം'; ഇന്ന് ലോക മാനസികാരോഗ്യ ദിനം

കൊവിഡ്​ രോഗവിമുക്തരായ വ്യക്തികളിൽ മൂന്നിലൊന്ന് ഭാഗം ആളുകൾക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മഹാമാരി സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

From loneliness to deep happiness World Mental Health Day
Author
Trivandrum, First Published Oct 10, 2021, 12:36 PM IST

ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനമാണ് (world mental health day). മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുക. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം. കൊവിഡ് (covid 19) നിരവധി ആളുകളുടെ മാനസികരോഗ്യത്തെ ബാധിച്ചതായി ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

കൊവിഡ്​ രോഗവിമുക്തരായ വ്യക്തികളിൽ മൂന്നിലൊന്ന് ഭാഗം ആളുകൾക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മഹാമാരി സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

വർധിച്ചുവരുന്ന പ്രണയകൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കുട്ടികളിൽ പോലും പെരുകുന്ന ആത്മഹത്യകളും ഒരു സമൂഹത്തി​ന്റെ മാനസികാരോഗ്യം തകരുന്നതി​ൻറെ അപകടസൂചനകളാണ്. മനസിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനും അനിവാര്യമാണ്.

 ദീർഘകാലമായി നീണ്ടുനിൽക്കുന്ന ജീവിതശൈലിരോഗങ്ങൾ ഉള്ള വ്യക്തികളിൽ മാനസികസമ്മർദം ആരോഗ്യം വഷളാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതിലൂടെയും മനസ്സ് തുറന്നു സംസാരിക്കുന്നതിലൂടെയും ഒരു പരിധിവരെയെങ്കിലും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനാകും. 

സ്തനാർബുദം; അറിഞ്ഞിരിക്കേണ്ട ചിലത്...
 
Follow Us:
Download App:
  • android
  • ios