Asianet News MalayalamAsianet News Malayalam

ഈ പഴങ്ങളുടെ തൊലി ഇനി കളയണ്ട; ചർമ്മ സംരക്ഷണത്തിന് മികച്ചത്

പപ്പായയുടെ തൊലിയിൽ പപ്പെയ്ൻ പോലുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ലോലമാക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് പപ്പെയ്ൻ മൃദുലവും കൂടുതൽ തിളക്കമുള്ളതുമായ നിറം നൽകുന്നു. 

fruit peels that can give you a glowing skin-rse-
Author
First Published Oct 19, 2023, 12:56 PM IST

പഴങ്ങളുടെ തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എങ്കിൽ ഇനി മുതൽ പഴങ്ങളുടെ തൊലി കളയുന്നത് നിർത്തുക. ചർമ്മത്ത സംരക്ഷിക്കാൻ പഴങ്ങളുടെ തൊലി വളരെ ഉപയോ​ഗപ്രദമാണ്. ചർമ്മം ഇഷ്ടപ്പെടുന്ന പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഓർമ്മിക്കുക. തിളങ്ങുന്ന ചർമ്മത്തിന് ഏതൊക്കെ പഴത്തൊലികളാണ് നല്ലതെന്നറിയാം...

ഓറഞ്ച് തൊലി...

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് തൊലി ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് അടഞ്ഞുപോയ സുഷിരങ്ങൾ മായ്‌ക്കുകയും തിളക്കമുള്ള നിറം നൽകുകയും ചെയ്യുന്നു. 

നാരങ്ങ തൊലി...

നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മാറ്റാനും അധിക എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നു. സിട്രിക് ആസിഡ് ഒരു സ്വാഭാവിക ബ്ലീച്ച് പോലെയാണ്. അതിനാൽ ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷൻ കുറയ്ക്കുകയും പൊതുവെ ചർമ്മത്തിന്റെ ഘടന വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ബൗളിൽ 1 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും 2 ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റ് ശേഷം കഴുകി കളയുക. 

പപ്പായ തൊലി...

പപ്പായയുടെ തൊലിയിൽ പപ്പെയ്ൻ പോലുള്ള എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ലോലമാക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് പപ്പെയ്ൻ മൃദുലവും കൂടുതൽ തിളക്കമുള്ളതുമായ നിറം നൽകുന്നു. പപ്പായ തൊലി പേസ്റ്റാക്കി അടിച്ചെടുക്കുക. ശേഷം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

വാഴപ്പഴത്തിന്റെ തൊലി...

വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും വീക്കം കുറയ്ക്കാനും ആരോഗ്യകരമായ തിളക്കം നൽകാനും  സഹായിക്കുന്നു. തൊലിയിലെ ഘടകമായ ല്യൂട്ടിൻ, ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിന്റെ തൊലി ഉപയോ​ഗിച്ച് മുഖവും കഴുത്തും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം മുഖവും കഴുത്തും കഴുകു കളയുക.

ആപ്പിളിന്റെ തൊലി...

ആപ്പിളിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി ഇലാസ്തികത നിലനിർത്തുന്നതിൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും യുവത്വവും തിളങ്ങുന്ന നിറവും ഉണ്ടാക്കുകയും ചെയ്യുന്നു.

Read more ബ്ലഡ് കാൻസർ ; ശരീരം മുന്‍കൂട്ടി കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍\
 

Follow Us:
Download App:
  • android
  • ios