മൗത്ത് വാഷുകൾ ഉപയോഗിക്കുന്നത് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രോഗബാധിതരുടെ വായിലെയും തൊണ്ടയിലെയും വൈറൽ കണങ്ങളുടെ അളവ് കുറയ്ക്കാനും മൗത്ത് വാഷുകൾ ഏറെ ​ഗുണം ചെയ്യുമെന്നും ​'ജേണൽ ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

‘മൗത്ത് വാഷ് ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് മൂലം കോശങ്ങൾ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉത്പാദിപ്പിക്കപ്പെട്ട വൈറസിനെ കുറച്ച് സമയത്തേക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയും..' -  ജര്‍മനിയിലെ റുര്‍-യൂണിവേഴ്‌സിറ്റി ബോച്ചത്തിലെ ഗവേഷകനായ ടോണി മീസ്റ്റർ പറഞ്ഞു. പഠനത്തിനായി, വ്യത്യസ്തമായ എട്ട് തരം മൗത്ത് വാഷുകൾ ഗവേഷണ സംഘം ഉപയോ​ഗിച്ചു.

അതേസമയം, കൊവിഡിനെ ചികിത്സിക്കാൻ മൗത്ത് വാഷുകൾ അനുയോജ്യമല്ലെന്ന് ഗവേഷകർ പറയുന്നു. വൈറസ് ബാധിച്ച രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ വ്യാപ്തി തരതമ്യേന കുറയ്ക്കാൻ മാത്രമേ 
ഇത് സഹായിക്കുകയുള്ളൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ഗർഭനിരോധനഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ കൊവിഡ് സാധ്യത കുറവെന്ന് പഠനം...