മുഖസൗന്ദര്യത്തിന് നമ്മൾ എല്ലാവരും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നത് പതിവാണല്ലോ. ഫേഷ്യൽ ചെയ്തിട്ടും മുഖത്തെ കറുപ്പ് മാറുന്നില്ല അല്ലെങ്കിൽ മുഖത്തെ ചുളിവുകൾ കുറയുന്നില്ല എന്നൊക്കെ ചിലർ പറയാറുണ്ട്. ചർമ്മത്തെ സംരക്ഷിക്കാൻ രാവിലെ എണീറ്റ ഉടൻ ചെയ്യേണ്ട ചില പ്രഭാതശീലങ്ങളുണ്ട്. ഏതൊക്കെയാണെന്നാണ് താഴേ പറയുന്നത്...

 രാവിലെ ഉണര്‍ന്ന ഉടൻ മുഖംമസാജ് ചെയ്യൂ...

രാവിലെ ഉണര്‍ന്ന ഉടൻ തന്നെ മുഖം കഴുകിയ ശേഷം മൃദുവായൊന്ന് മുഖം മസാജ് ചെയ്യുന്നത് ഏറെ ​ഗുണം ചെയ്യും. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തെ മിനുസപ്പെടുത്തുകയും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. മസാജിനായി ക്രീമോ എണ്ണയോ ഉപയോ​ഗിക്കണമെന്നില്ല.  ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മർദ്ദം ഒഴിവാക്കാനും മുഖത്തെ തിളക്കം തിരികെ കൊണ്ടുവരാനും സഹായിക്കും. ചർമ്മത്തിന് തിളക്കം കിട്ടാനുള്ള മികച്ച മാർഗമാണിത്.

വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കൂ...

​ദിവസവും രാവിലെ ഉണര്‍ന്ന ഉടൻ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും. ചർമ്മത്തിന് പോഷകങ്ങളും വിറ്റാമിനുകളും കിട്ടുന്നതിന് ചെറുചൂടുവെള്ളത്തിൽ  നാരങ്ങ നീരും തേനും ചേർക്കുന്നത് വളരെ നല്ലതാണ്. ​ദിവസവും രാവിലെ ​ഗ്രീൻ ടീ കുടിക്കുന്നതും ചർമ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് ചില പഠനങ്ങൾ പറയുന്നു. 

വ്യായാമം ശീലമാക്കൂ...

രാവിലെ വ്യായാമം ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുക മാത്രമല്ല ചർമ്മത്തെ എന്നത്തേക്കാളും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുകയും ചെയ്യും. യോഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യാൻ ദിവസവും രാവിലെ അരമണിക്കൂർ മാറ്റിവയ്ക്കുക. ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ...

ആ​രോ​ഗ്യകരമായ ഭക്ഷണങ്ങൾ ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുകയും തിളക്കമാർന്നതാക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണത്തിൽ അവാക്കാഡോ, പഴങ്ങൾ, ബദാം, ചിയ വിത്തുകൾ (flax seeds) , മുട്ട എന്നിവ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും ​ഗുണം ചെയ്യും. തിളക്കമുള്ളതും ആരോഗ്യകരമായ ചർമ്മം നേടാൻ  ജലാംശം നിറഞ്ഞ ഭക്ഷണങ്ങൾ ‌കഴിക്കുന്നത് ശീലമാക്കുക. 

ഗർഭിണികൾ ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം....