Asianet News MalayalamAsianet News Malayalam

ഈ ഭക്ഷണങ്ങൾ കഴിക്കൂ; അകാല വാർദ്ധക്യം തടയാം

കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. കറുത്ത പാടുകൾ, ചുളിവുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. 

Get Younger Looking Skin With These Foods
Author
Trivandrum, First Published Jul 6, 2021, 2:43 PM IST

ചുളിവുകൾ സാധാരണയായി ചർമ്മത്തിന്‍റെ വ്യക്തമായ അടയാളമാണ്. കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. കറുത്ത പാടുകൾ, ചുളിവുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...

അവാക്കാഡോ...

ആന്റി ഏജിംഗിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അവാക്കാഡോ. വിറ്റാമിൻ സി, ഇ, ബി, എ, കെ എന്നിവ അവോക്കാഡോയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം അപൂരിത ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

 

Get Younger Looking Skin With These Foods

 

ഒലിവ് ഓയിൽ...

ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒലിവ് ഓയിൽ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയും. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

സ്ട്രോബെറി...

 ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും ചർമ്മം എപ്പോഴും ചെറുപ്പമായി നിലനിർത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ വിറ്റാമിൻ സി കൂടുതലായതിനാൽ മുഖക്കുരുവിനെ ചെറുക്കാനും സഹായകമാണ്.

 

Get Younger Looking Skin With These Foods

 

തക്കാളി...

 ചർമ്മത്തെ മിനുസമാർന്നതാക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.  2008 ൽ നടത്തിയ ഒരു പഠനത്തിൽ തക്കാളി ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.

പപ്പായ...

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിൻ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. കൂടാതെ, പപ്പായയിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. പപ്പൈൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന ഒരു സജീവ എൻസൈമാണ്. ഇത് മിക്കവാറും എല്ലാ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും കാണപ്പെടുന്നു. പപ്പായയിലെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു. 

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios