Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകാമോ; പഠനം പറയുന്നത്

കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് ആട്ടിൻ പാലാണോ പശുവിന്‍ പാലാണോ ഏറ്റവും മികച്ചത്. മിക്ക അമ്മമാർക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. 

Goat milk formula could benefit infant gut health
Author
Trivandrum, First Published Jul 13, 2019, 5:07 PM IST

കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകാമോ. കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് ആട്ടിൻ പാലാണോ പശുവിന്‍ പാലാണോ ഏറ്റവും മികച്ചത്. മിക്ക അമ്മമാർക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും. കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ് ആട്ടിൻ പാൽ. ‌പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻ പാലിനുണ്ട്. ഇത് വയറിലെ എല്ലാത്തരം അണുബാധകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളിൽനിന്നു സംരക്ഷണമേകാനും ഒലിഗോസാക്കറൈഡ്സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്നും പഠനത്തിൽ പറയുന്നു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകൾ ആട്ടിൻ പാലിൽ ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ഇവയിൽ അഞ്ചെണ്ണം മനുഷ്യന്റെ മുലപ്പാലിലും ഉണ്ടെന്നും കണ്ടെത്താനായതായി RMIT's School of Scienceലെ പ്രൊഫസർ.ഹർഷാൺ ഗിൽ പറയുന്നു. 

ആട്ടിൻ പാൽ ഉദരത്തിലെ നല്ല ബാക്ടീരിയകളെ നിലനിർത്തി അണുബാധകളിൽ നിന്നു സംരക്ഷണമേകുന്നു. ആറു മാസം വരെ പ്രായമുള്ളതും ആറുമാസം മുതൽ ഒരു വയസ്സു വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങൾക്ക് നൽകുന്ന ആട്ടിൻ പാൽ ഫോർമുലകളിൽ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിധ്യവും അവയുടെ പ്രീബയോട്ടിക്, ആന്റി ഇൻഫക്‌ഷൻ ഗുണങ്ങളും ഗവേഷകർ പരിശോധിക്കുകയും ചെയ്തു.

പശുവിൻ പാലാണ് മുലപ്പാലിനു പകരം കൂടുതലാളുകളും കുഞ്ഞുങ്ങൾക്കു നൽകുന്നത്. എന്നാൽ മനുഷ്യന്റെ മുലപ്പാലിനോടു സാമ്യമുള്ളത് ആട്ടിൻ പാലിനാണ്. നല്ല ബാക്ടീരിയ ആയ bifido bacteria യുടെ വളർച്ചയ്ക്കും ഉപദ്രവകാരിയും രോഗകാരിയുമായ ഇകോളിയെ തടയാനും ആട്ടിൻപാൽ സഹായിക്കുന്നുണ്ടെന്നും ഗിൽ പറയുന്നു.
 

Follow Us:
Download App:
  • android
  • ios