Asianet News MalayalamAsianet News Malayalam

സ്വസ്ഥമായ ഉറക്കം ഓര്‍മ്മകളെ സ്വാധീനിക്കുമെന്ന് പഠനം...

ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍, അന്ന് താന്‍ പഠിച്ച കാര്യങ്ങളെയെല്ലാം വീണ്ടും ഓടിച്ചുനോക്കുമത്രേ. അങ്ങനെ ഓരോ ഓര്‍മ്മയേയും വീണ്ടും തിരിച്ചെടുക്കാനും അത് ഭംഗിയായി വീണ്ടും അവതരിപ്പിക്കാനും ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. ഓര്‍മ്മകള്‍ ഒരിക്കലും അടുക്കിപ്പെറുക്കി വച്ച നിലയില്‍ അല്ലെന്നും അത് പല വശത്ത് നിന്നും വന്നുകൊണ്ടേയിരിക്കുമെന്നും പഠനം അവകാശപ്പെടുന്നു

good sleep may help to keep old memories safe says a study
Author
California, First Published Aug 6, 2020, 2:30 PM IST

ഉറക്കം, ആകെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന ഒരു സുപ്രധാന ഘടകം തന്നെയാണ്. ശരീരത്തിന്റെ മാത്രമല്ല- മനസിന്റെ ആരോഗ്യത്തേയും ഉറക്കം പ്രത്യക്ഷമായി തന്നെ ബാധിക്കാറുണ്ട്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, സ്വഭാവം, സമയം എന്നിവയെല്ലാം നമ്മളെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. 

അത്തരത്തില്‍ ഉറക്കം നമ്മുടെ ഓര്‍മ്മകളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഒരു പഠനം. 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനി'ല്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍, അന്ന് താന്‍ പഠിച്ച കാര്യങ്ങളെയെല്ലാം വീണ്ടും ഓടിച്ചുനോക്കുമത്രേ. അങ്ങനെ ഓരോ ഓര്‍മ്മയേയും വീണ്ടും തിരിച്ചെടുക്കാനും അത് ഭംഗിയായി വീണ്ടും അവതരിപ്പിക്കാനും ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. ഓര്‍മ്മകള്‍ ഒരിക്കലും അടുക്കിപ്പെറുക്കി വച്ച നിലയില്‍ അല്ലെന്നും അത് പല വശത്ത് നിന്നും വന്നുകൊണ്ടേയിരിക്കുമെന്നും പഠനം അവകാശപ്പെടുന്നു. 

എല്ലാ ഓര്‍മ്മകളേയും 'അപ്‌ഡേറ്റ്' ചെയ്തുകൊണ്ടേയിരിക്കാന്‍ ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. അതിനാല്‍ തന്നെ പഴയ ഓര്‍മ്മകളും പുതിയതുമെല്ലാം ഒരുപോലെ ഉള്ളില്‍ വന്നുപോയിക്കൊണ്ടിരിക്കും. ഇത് പഴയതിനെ മറക്കാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും, ഓര്‍മ്മശക്തി മൂര്‍ച്ചയോടെ സൂക്ഷിക്കാന്‍ ഉപകരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

'ഓരോ ദിവസവും നമ്മള്‍ പുതിയ പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതെല്ലാം നേരെ ചെല്ലുന്നത് തലച്ചോറിലേക്കാണ്. പഴയ ഓര്‍മ്മകളും അവിടെയുണ്ട്. എല്ലാത്തിനും കൃത്യമായ ഇടം വേണമല്ലോ. ആ ഇടമൊരുക്കുന്നത് സ്വസ്ഥമായ ഉറക്കമാണ്...' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മാക്‌സിം ബെഷനോവ് പറയുന്നു.

Also Read:- മനസിന്റെ സ്വസ്ഥതയ്ക്കും സന്തോഷത്തിനും വേണ്ടി ആദ്യം ചെയ്യേണ്ടത്...

Follow Us:
Download App:
  • android
  • ios