Asianet News MalayalamAsianet News Malayalam

മുഖത്തെ കറുപ്പകറ്റാൻ ചെറുപയർ പൊടി; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്ന് കൂടിയാണിത്. മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖക്കുരു തടയാനും ചെറുപയർ പൊടി രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

green gram face pack for skin whitening
Author
Trivandrum, First Published Jul 1, 2021, 3:44 PM IST

പണ്ട് മുതൽക്കെ ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് ചെറുപയർ പൊടി. സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്ന് കൂടിയാണിത്. മുഖത്തെ കരുവാളിപ്പ് അകറ്റാനും കറുപ്പ് മാറാനും ചെറുപയർ പൊടി രണ്ട് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

നിറം വര്‍ദ്ധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും നാരങ്ങാനീര് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ. പ്രകൃതിദത്തമായ ആന്റി ബാക്ടീരിയൽ ഘടകമാണ് നാരങ്ങ. രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ ഫലപ്രദമാണ്.

രണ്ട്...

സൗന്ദര്യ സംരക്ഷണത്തിന് തേൻ ഉപയോ​ഗിക്കാറുണ്ട്.  തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും ഒരു  ടീസ്പൂൺ തേനും ചേർത്ത് മുഖത്തിടുന്നത് മുഖക്കുരുവിനെ ചെറുക്കാനും ചുളിവുകൾ അകറ്റാനും സഹായകമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

വണ്ണം കുറയ്ക്കാൻ ഇഞ്ചി; കഴിക്കേണ്ടത് ഇങ്ങനെ

Follow Us:
Download App:
  • android
  • ios