ബ്രെയിൻ ട്യൂമർ സാധ്യത കുറയ്ക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൃത്യമായ ജീവിതശൈലിയിലൂടെ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളു. ബ്രെയിൻ ട്യൂമർ പോലുള്ള രോഗങ്ങൾ വരുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ആരോഗ്യകരമായ ഭക്ഷണക്രമീകരണം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. അതിനൊപ്പം ബെറീസ്, ഇലക്കറികൾ, നല്ല കൊഴുപ്പുള്ള മത്സ്യം എന്നിവയും കഴിക്കാം. ഇത് ബ്രെയിൻ ട്യൂമർ സാധ്യത കുറയ്ക്കും.
വ്യായാമങ്ങൾ ചെയ്യാം
ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കൂ. ഇത് ബ്രെയിൻ ട്യൂമർ സാധ്യത കുറയ്ക്കും.
മാനസികാരോഗ്യം
പുതിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ തലച്ചോറിനെ എപ്പോഴും ആക്ടിവാക്കി നിലനിർത്താൻ സഹായിക്കുന്നു. അതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുകയും ബ്രെയിൻ ട്യൂമർ പോലുള്ള രോഗങ്ങളെ തടയാനും സാധിക്കും.
മദ്യം, പുകവലി ഒഴിവാക്കാം
മദ്യം, പുകവലി പോലുള്ള ശീലങ്ങൾ പൂർണമായും ഒഴിവാക്കുന്നത് ഇത്തരം രോഗങ്ങൾ വരുന്നതിനെ തടയും.
സമ്മർദ്ദം നിയന്ത്രിക്കാം
എപ്പോഴും അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ബ്രെയിൻ ട്യൂമർ പോലുള്ള രോഗങ്ങൾ വരാൻ കാരണമാകും. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

