Asianet News MalayalamAsianet News Malayalam

Health Tips : വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ കഴിക്കാം ഈ ജ്യൂസ്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിക്കുന്നൊരു ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്രീൻ ജ്യൂസ് എന്ന് കേട്ടിട്ടില്ലേ? ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമായ ഇലക്കറികളും മറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസുകളെയാണ് ഗ്രീൻ  ജ്യൂസ് എന്ന് വിളിക്കുന്നത്.

green juice which is suitable for people who aims weight loss hyp
Author
First Published May 23, 2023, 7:30 AM IST

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഡയറ്റ് അഥവാ ഭക്ഷണത്തില്‍ തന്നെയാണ് ഇതിന് വേണ്ടി കാര്യമായ ശ്രദ്ധ നല്‍കേണ്ടത്. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തി ലാണെങ്കില്‍ ഒരുപാട് ഭക്ഷണങ്ങള്‍ നിയന്ത്രിക്കേണ്ടി വരാം. അതുപോലെ ചില ഭക്ഷണങ്ങളാണെങ്കില്‍ ചിലപ്പോള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടിയും വരാം.

എന്തായാലും അത്ര എളുപ്പത്തിലൊന്നും വണ്ണം കുറയ്ക്കാൻ സാധ്യമല്ല. ഡയറ്റിനൊപ്പം കായികാധ്വാനം അഥവാ വ്യായാമവും ഇതിന് നിര്‍ബന്ധമായി വരാം.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് യോജിക്കുന്നൊരു ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്രീൻ ജ്യൂസ് എന്ന് കേട്ടിട്ടില്ലേ? ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമായ ഇലക്കറികളും മറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസുകളെയാണ് ഗ്രീൻ  ജ്യൂസ് എന്ന് വിളിക്കുന്നത്.

ഗ്രീൻ ജ്യൂസ് പല രീതിയിലും തയ്യാറാക്കാം. ഇവിടെയിപ്പോള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ഗ്രീൻ ജ്യൂസിനെ കുറിച്ചാണ് പറയുന്നത്. ദഹനം എളുപ്പത്തിലാക്കുകയും കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പോഷകങ്ങള്‍ കൃത്യമായി വലിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യും ഈ ജ്യൂസ്. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് വലിയ ഉപകാരങ്ങളായി വരുന്നത്.

ഇതിന് പുറമെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്തുന്നതിനും കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഗ്രീൻ ജ്യൂസ് സഹായകമാണ്.

സ്പിനാഷ്, അല്ലെങ്കില്‍ ചീരയില, പാര്‍സ്ലി ഇല, ഇഞ്ചി, ഗ്രീൻ ആപ്പിള്‍, ചെറുനാരങ്ങാനീര് എന്നിവയാണ് ഈ ജ്യൂസ് തയ്യാറാക്കാനായി ആകെ വേണ്ട ചേരുവകള്‍. ഇലകളും ആപ്പിളും ഇഞ്ചിയുമെല്ലാം നല്ലതുപോലെ മിക്സിയിലടിച്ച് ജ്യൂസാക്കിയ ശേഷം ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കുകയാണ് വേണ്ടത്. ആവശ്യമെങ്കില്‍ അല്‍പം ഉപ്പും ചേര്‍ക്കാം.

ആഴ്ചയില്‍ മൂന്ന് തവണയെല്ലാം ഇവ കുടിച്ചാല്‍ മതിയാകും. ദിവസവും കഴിക്കാനാണെങ്കില്‍ ചെറിയൊരു ഗ്ലാസ് മാത്രം കഴിക്കുക. അളവ് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതുപോലെ തന്നെ ഗ്രീൻ ജ്യൂസ് കഴിച്ചതോടെ വണ്ണം കുറയുമെന്ന് ചിന്തിക്കുകയും അരുത്. ഡയറ്റിലെ നിയന്ത്രണങ്ങള്‍ അതുപോലെ തുടരുകയും വര്‍ക്കൗട്ട് തുടരുകയും വേണം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ കൂടുതലും ജ്യൂസുകളെ ആശ്രയിക്കാറുണ്ട്. അത്തരത്തില്‍ ആശ്രയിക്കാവുന്ന- പല ഗുണങ്ങളുമുള്ള ജ്യൂസ് ആണിതെന്ന് മാത്രം. 

Also Read:- അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ ആശങ്കയോ? ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ...

 

Follow Us:
Download App:
  • android
  • ios