Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ അകറ്റാൻ ​ഗ്രീൻ ടീ ; ഇങ്ങനെ ഉപയോ​ഗിക്കൂ

വിറ്റാമിന്‍ ബി 2ന് കൊളാജന്റെ അളവ് നിലനിര്‍ത്താനുള്ള കഴിവുണ്ട്. ഗ്രീൻ ടീ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്ക് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ചർമ്മത്തിന് വളരെ നല്ല പ്രകൃതിദത്ത ഘടകമാണ് മഞ്ഞൾ. കുറച്ച് ഗ്രീൻ ടീയിൽ അൽപം മഞ്ഞൾ ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാനും ചുളിവുകൾ അകറ്റാനും സഹായിക്കും. 
 

green tea face pack for glow and healthy skin-rse-
Author
First Published Oct 20, 2023, 10:27 PM IST

ചർമ്മസംരക്ഷണത്തിന് ഇനി മുതൽ ​ഗ്രീൻ ടീ ഉപയോ​ഗിക്കാം. കാറ്റെച്ചിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഗ്രീൻ ടീയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ​ഗ്രീൻ ടീ ഉപയോ​ഗിക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചുളിവുകൾ അകറ്റാനും സഹായിക്കും.

ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഒരു പഠനം പറയുന്നു. ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും നന്നാക്കുകയും ചെയ്യുന്നതിലൂടെ, പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും മങ്ങിയ ചർമ്മത്തെ ആരോഗ്യമുള്ളതാക്കാനും ​ഗ്രീൻ ടീയിലെ സംയുക്തങ്ങൾ സഹായിക്കും. 

ഗ്രീൻ ടീയിലെ വിറ്റാമിനുകൾ, പ്രത്യേകിച്ച് വിറ്റാമിൻ ബി -2 ചർമ്മത്തെ കൂടുതൽ യുവത്വം നിലനിർത്താനും സഹായിക്കും. വിറ്റാമിൻ ബി -2 ന് കൊളാജന്റെ അളവ് നിലനിർത്താനുള്ള കഴിവുണ്ട്. ഗ്രീൻ ടീ ഉപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്ക് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ചർമ്മത്തിന് വളരെ നല്ല പ്രകൃതിദത്ത ഘടകമാണ് മഞ്ഞൾ. കുറച്ച് ഗ്രീൻ ടീയിൽ അൽപം മഞ്ഞൾ ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാനും ചുളിവുകൾ അകറ്റാനും സഹായിക്കും. 

ഒരു മുട്ട നന്നായി അടിച്ചെടുക്കുക. അടിച്ച മുട്ടയിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ ഇല ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക.  15-20 മിനുട്ട് നേരം ഇട്ടേക്കുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.

Read more ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഫാറ്റി ലിവർ തടയാം

 

 

Follow Us:
Download App:
  • android
  • ios