സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.
കേരളം എച്ച് വൺ എൻ വൺ ഭീതിയാണ്. മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ മൂന്ന് പേർക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു. സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്.
RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.
ലക്ഷണങ്ങൾ...
ശക്തിയായ പനി
ജലദോഷം
തൊണ്ടവേദന
ശരീരവേദന
വയറിളക്കം
ഛർദ്ദി

പ്രതിരോധ മാർഗ്ഗങ്ങൾ ...
1)ജലദോഷം പനി ഇവ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണുക
2) കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക
3) പനി ബാധിച്ചവരിൽ നിന്നും ഒരു കയ്യുടെ അകലം എങ്കിലും പാലിക്കുക
4) ധാരാളം വെള്ളം കുടിക്കുക പോഷക സമൃദ്ധമായ ആഹാരം കഴിക്കുക ആവശ്യത്തിന് വിശ്രമിക്കുക
5) പനി പടരുന്ന അവസരത്തിൽ ഹസ്തദാനം നടത്തുന്നത് ഒഴിവാക്കുക
6) പൊതുസ്ഥലത്ത് തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യാതിരിക്കുക
7 ) ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക. വായും മൂക്കും ടവ്വൽ/ ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂടുക
8 ) പനിയും ജലദോഷവും ഉള്ള കുട്ടികളെ മരുന്നു നൽകി സ്കൂളുകളിൽ വിടാതിരിക്കുക
9 ) പുറത്തു പോയി വന്നാൽ കൈയ്യും മുഖവും നന്നായി സോപ്പു പയോഗിച്ച് കഴുകുക
10) H1N1 സംശയമുള്ളവർ / നിരീക്ഷണത്തിൽ ഉള്ളവർ മരുന്നു കഴിച്ച് കല്യാണങ്ങൾ സിനിമാശാലകൾ സ്കൂളുകൾ ഓഫീസുകൾ ആരാധനാലയങ്ങൾ മുതലായ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിൽ പോകാതിരിക്കുക
ഗർഭിണികൾ ചെറിയ കുട്ടികൾ ശ്വാസകോശ രോഗങ്ങളടക്കം മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക
ഓർക്കുക ഭയപ്പെടുകയല്ല വേണ്ടത്.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ജാഗ്രതയാണ് വേണ്ടത്.
എഴുതിയത്:
ഡോ.ഒ ജി വിനോദ്
കൊടുങ്ങല്ലൂർ
