Asianet News MalayalamAsianet News Malayalam

അറിയാം മാനസികാരോഗ്യത്തെ ബാധിക്കുന്ന ഈ അഞ്ച് കാര്യങ്ങള്‍ !

തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ പലരും  അവരുടെ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നുണ്ട്.  മാനസികാരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം, എങ്ങനെ മാനസികാരോഗ്യം മെച്ചപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് അടുത്തിടെയായി ചര്‍ച്ച പോലും നടക്കുന്നുണ്ട്. 

habits that can harm your mental health
Author
Thiruvananthapuram, First Published Jan 29, 2020, 7:38 PM IST

തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ പലരും  അവരുടെ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നുണ്ട്.  മാനസികാരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം, എങ്ങനെ മാനസികാരോഗ്യം മെച്ചപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് അടുത്തിടെയായി ചര്‍ച്ച പോലും നടക്കുന്നുണ്ട്. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്‍റെ ആരോഗ്യവും. 

ലോകത്ത് 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന ഹെല്‍ത്ത് സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. മാനസികാരോഗ്യം മികച്ചതാക്കാന്‍ ദിവസവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ചിലര്‍ നടക്കുന്നത് കൂനിക്കൂടിയാണ്.  ചിലര്‍  നിവര്‍ന്നും.  ഇങ്ങനെ നിവര്‍ന്ന് നടക്കുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. ഒപ്പം നിവര്‍ന്ന് ഇരിക്കുന്നത് വിഷാദം കുറയ്ക്കാന്‍ സഹായിക്കും.  'ഗുഡ് പോസ്റ്റര്‍' എന്നത് നിങ്ങളുടെ പോസിറ്റീവ് എനര്‍ജിയെ കൂടിയാണ് കാണിക്കുന്നത് എന്നും ലേഖനം പറയുന്നു. അത് മാനസികാരോഗ്യം നല്ലതകാന്‍ സഹായിക്കും. 

രണ്ട്...

വൃത്തിയും അച്ചടക്കവും ഇല്ലാത്ത ജീവിതവും നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. എപ്പോഴും ചുറ്റുപാടുകളെ വൃത്തിയോടെ സൂക്ഷിക്കുക. ഇത് മനസികാരോഗ്യത്തില്‍ പ്രധാനമാണ്. 

മൂന്ന്...

അമിതജോലിഭാരം നിങ്ങളുടെ സ്‌ട്രെസ് ലെവല്‍ കൂട്ടും. ഇതൊരിക്കലും ആരോഗ്യപരമല്ല. ഉത്കണ്ഠ, വിഷാദം പോലെയുള്ള അവസ്ഥയിലേക്ക് ഇത് നിങ്ങളെ നയിക്കും. അക്കാര്യം ശ്രദ്ധിക്കണം. 

നാല്...

 നെഗറ്റീവ് ചിന്തകള്‍ ആരോടും പറയാതെ ഉള്ളില്‍ കൊണ്ടുനടക്കുന്നത് സ്‌ട്രെസ് കൂട്ടും. വിഷമങ്ങള്‍ ആരോടും പറയാതെ ഇരുന്നാല്‍ അത് മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ആരോടുങ്കിലുമൊക്കെ തുറന്നുസംസാരിക്കുക. 

അഞ്ച്...

എല്ലാത്തിനോടും 'നോ' പറയുന്ന സ്വഭാവം മാറ്റി 'യെസ്' പറഞ്ഞുനോക്കൂ. അതുതന്നെ നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി വളര്‍ത്താന്‍ സഹായിക്കും. 


 

Follow Us:
Download App:
  • android
  • ios