പതിവായി 'ഹാര്‍ഡ് വാട്ടര്‍' കുളിക്കാനുപയോഗിച്ചുകഴിഞ്ഞാല്‍ മുടി കൊഴിച്ചില്‍ അടക്കം പല പ്രശ്നങ്ങളും മുടിയെ ബാധിക്കാം. ഇത് 'ഹാര്‍ഡ് വാട്ടര്‍' മൂലമാണോ എന്ന് തിരിച്ചറിയാൻ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി നോക്കണം.
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അധികപേരും പറയുന്ന പരാതി മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതുമാണ്. പല കാരണങ്ങളും ഇതിലേക്ക് നയിക്കാവുന്നതാണ്. ഇതില്‍ ഏതാണ് ശരിയായ കാരണം എന്ന് മനസിലാക്കി പരിഹരിക്കും വരെ പ്രശ്നം നീണ്ടുപോകുമെന്നത് തീര്‍ച്ച.
ഇത്തരത്തില്‍ വെള്ളത്തിന്‍റെ പ്രശ്നം മൂലം മുടിയുടെ ആരോഗ്യം ബാധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും പരിഹരിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വെള്ളം മുടിയെ ബാധിക്കുന്നത് അധികവും നാമുപയോഗിക്കുന്ന വെള്ളം 'ഹാര്‍ഡ് വാട്ടര്‍' ആകുമ്പോഴാണ്.
എന്താണ് 'ഹാര്‍ഡ് വാട്ടര്‍' എന്ന് അത്ഭുതപ്പെടേണ്ട. ധാതുക്കള്‍ (മിനറലുകള്‍) അധികമായി അടങ്ങിയ വെള്ളമാണ് 'ഹാര്‍ഡ് വാട്ടര്‍'. പ്രത്യേകിച്ച് കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ധാതുക്കളാണ് 'ഹാര്‍ഡ് വാട്ടറി'ല്‍ ഏറെയും കാണുക.
പതിവായി 'ഹാര്‍ഡ് വാട്ടര്‍' കുളിക്കാനുപയോഗിച്ചുകഴിഞ്ഞാല്‍ മുടി കൊഴിച്ചില്‍ അടക്കം പല പ്രശ്നങ്ങളും മുടിയെ ബാധിക്കാം. ഇത് 'ഹാര്‍ഡ് വാട്ടര്‍' മൂലമാണോ എന്ന് തിരിച്ചറിയാൻ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി നോക്കണം.
മുടി പൊട്ടിപ്പോകല്‍, മുടിയുടെ കട്ടി കുറയല്‍, മുടി പെട്ടെന്ന് കെട്ട് കുടുങ്ങിപ്പോകുന്ന അവസ്ഥ, സ്കാല്‍പ് വല്ലാതെ ഡ്രൈ ആവുക, മുടിക്ക് തിളക്കം നഷ്ടപ്പെടുക, മുടി വല്ലാതെ ഡ്രൈ ആവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് 'ഹാര്‍ഡ് വാട്ടര്‍' ആണെന്ന് ഉറപ്പിക്കാം.
ഇത് തീര്‍ച്ചയായും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ശ്രദ്ധിക്കാതെ വിട്ടാല്‍ ക്രമേണ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളുടെയും തീവ്രത കൂടും. അതിനാല്‍ ഇത് പരിഹരിച്ചേ മതിയാകൂ. എന്തെല്ലാമാണ് 'ഹാര്‍ഡ് വാട്ടര്‍' മുടിയെ ബാധിക്കാതിരിക്കാൻ ചെയ്യേണ്ടത്?
ഷവറിന് മുകളില്‍ വാട്ടര്‍ സോഫ്റ്റ്നര്‍ ഷവര്‍ ഹെഡ് ഘടിപ്പിക്കുന്നത് നല്ലൊരു മാര്‍ഗമാണ്. വാട്ടര്‍ സോഫ്റ്റ്നര്‍ സംവിധാനം പല രീതിയിലും ഇന്ന് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് നഗരങ്ങളിലെല്ലാം ഹാര്‍ഡ് വാട്ടറാണ് സുലഭമായിട്ടുള്ളത്. അതിനാല്‍ വാട്ടര്‍ സോഫ്റ്റ്നര്‍ ആവശ്യമുള്ളവര്‍ ഇന്ന് ഏറെയാണ്.
ഒരു 'ക്ലാരിഫയിംഗ് ഷാമ്പൂ' ഉപയോഗിക്കുന്നതും 'ഹാര്‍ഡ് വാട്ടര്‍' ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കും. മുടിയില്‍ അടിഞ്ഞുകിടക്കുന്ന ധാതുക്കളെ ഒഴിവാക്കാനാണ് 'ക്ലാരിഫയിംഗ് ഷാമ്പൂ' സഹായിക്കുക.
മുടിയുടെ തിളക്കവും ഭംഗിയും തിരിച്ചെടുക്കാൻ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഹെയര്‍ മാസ്ക് ഉപയോഗിക്കാവുന്നതാണ്. സ്കാല്‍പിലും മുടിയില്‍ എല്ലായിടത്തും മാസ്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കണം. മുടിയില്‍ ലീവ്- ഇൻ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മുടി ഡ്രൈ ആകുന്നതും പൊട്ടിപ്പോകുന്നതും തടയാൻ ഇതുപകരിക്കും.
Also Read:- ഏറ്റവും മികച്ചതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ വ്യായാമം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
