Asianet News MalayalamAsianet News Malayalam

എന്താണ് ലോ കാർബ് ഡയറ്റ്; ദോഷവശങ്ങൾ ഇവയൊക്കെ

ശരീരഭാരം കുറയ്ക്കാൻ ഇന്ന് കൂടുതൽ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് അല്ലെങ്കിൽ ലോ കാർബ് ഡയറ്റ് (low-carb diets). അന്നജങ്ങൾ കുറച്ച് കൊണ്ടുള്ള ഡയറ്റാണ് ഇത്. ഇതിൽ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. ലോ കാർബ് ഡയറ്റ് പതിവായി ചെയ്താൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ന്യൂട്രീഷനിസ്റ്റായ പൂജാ മൽഹോത്ര പറയുന്നു. 

Harmful Effects Of Low Carb Diet
Author
Trivandrum, First Published Mar 7, 2019, 7:02 PM IST

ശരീരഭാരം കുറയ്ക്കാൻ വിവിധ തരത്തിലുള്ള ഡയറ്റ് പ്ലാനുകളുണ്ട്. കീറ്റോ ഡയറ്റ്, സീറോ ഡയറ്റ്, ജിഎം ഡയറ്റ് എന്നിങ്ങനെ നിരവധി ഡയറ്റ് പ്ലാനുകളുണ്ട്. ഏത് ഡയറ്റാണെങ്കിലും ശരീരയായ രീതിയിൽ ചെയ്താൽ ശരീരഭാരം കുറയും. ഓരോ ഡയറ്റിനും ഓരോ ദോഷവശങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് കൂടുതൽ പേരും ചെയ്ത് വരുന്ന ഡയറ്റുകളിലൊന്നാണ് ലോ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് അല്ലെങ്കിൽ ലോ കാർബ് ഡയറ്റ് (low-carb diets). 

അന്നജങ്ങൾ കുറച്ച് കൊണ്ടുള്ള ഡയറ്റാണ് ഇത്. ഇതിൽ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. ഉദാഹരണം: അരി, ഗോതമ്പ് അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലുള്ളവയും എല്ലാ ധാന്യങ്ങളും, കിഴങ്ങ് വർഗ്ഗങ്ങളും, മധുരമുള്ള പഴങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റിൽ ഒഴിവാക്കി വരുന്നു. അതിന് പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നു. 

Harmful Effects Of Low Carb Diet

ഉദാഹരണം ഒലീവ് ഓയിൽ, വെളിച്ചെണ്ണ, മുട്ട, മീൻ എന്നിവയെല്ലാം കഴിക്കാം. ഇലവർഗ്ഗങ്ങൾ, ബദാം, കശുവണ്ടി, വാൽനട്ട്, തുടങ്ങിയ നട്സുകളും കൂടാതെ പഴങ്ങളിൽ വെണ്ണപ്പഴം, ബെറികൾ, എന്നിവ ഈ ഡയറ്റിൽ പ്രധാനപ്പെട്ടതാണ്. ശരീരഭാരം കുറയ്ക്കാൻ ലോ കാർബ് ഡയറ്റ് ചെയ്യുന്നവർ ഒരു കാര്യം അറിയണം. 

ലോ കാർബ് ഡയറ്റ് പതിവായി ചെയ്താൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ന്യൂട്രീഷനിസ്റ്റായ പൂജാ മൽഹോത്ര പറയുന്നു. ലോ കാർബ് ഡയറ്റ് ചെയ്യുന്നതിലൂടെ എന്തൊക്കെ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് നോക്കാം... 

അമിതമായ ക്ഷീണം...

 ക്ഷീണത്തെ അത്ര നിസാരമായി കാണരുത്. ശരീരത്തിൽ കാർബോ ഹൈഡ്രേറ്റിന്റെ അംശം കുറയുമ്പോൾ ആദ്യം ഉണ്ടാകുന്നത് ക്ഷീണവും തലച്ചുറ്റലുമാകും. ചിലർക്ക് ഛർദ്ദിയോ തലവേദനയോ ആകും ഉണ്ടാവുക. 

Harmful Effects Of Low Carb Diet

മലബന്ധം....

ശരീരത്തിൽ കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറയുമ്പോൾ മലബന്ധമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ന്യൂട്രീഷനിസ്റ്റായ പൂജാ മൽഹോത്ര പറയുന്നു. ലോ കാർബ് ഡയറ്റ് ചെയ്യുമ്പോൾ ചിലർക്ക് വയറിളക്കം വരാമെന്നാണ് വിദ്​ഗധർ പറയുന്നത്. 

ദേഷ്യം, കരച്ചിൽ...

ലോ കാർബ് ഡയറ്റ് ചെയ്യുന്നവരിൽ ദേഷ്യം, കരച്ചിൽ എന്നിവ വരാം. ശരീരത്തിൽ ​ഗ്ലുക്കോസിന്റെ അളവ് കുറയുമ്പോഴാണ് ദേഷ്യം, കരച്ചിൽ എന്നിവ ഉണ്ടാകുന്നതെന്ന് പൂജാ മൽഹോത്ര പറയുന്നു. 

Harmful Effects Of Low Carb Diet

‌ദഹന പ്രശ്നങ്ങൾ...

ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സം മറ്റൊരു ദോഷഫലമാണ്. ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം, ഇറെഗുലര്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകൾ ഇതുമൂലം ഉണ്ടാകാം.

വായ് നാറ്റം...

ലോ കാർബ് ഡയറ്റ് ചെയ്യുന്നതിലൂടെ വായ്നാറ്റം ഉണ്ടാകാമെന്നാണ് പൂജാ മൽഹോത്ര പറയുന്നത്.  ഈ ഡയറ്റ് ചെയ്യുന്നവരിൽ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും വായ്‌നാറ്റം ഉണ്ടാകാം. ആഹാരം കഴിച്ചു കഴിഞ്ഞ് തികട്ടി വരുന്ന ബുദ്ധിമുട്ട് ഉള്ളവരുണ്ട്. Gastroesophageal reflux disease (GERD) എന്നാണ് ഇതിന് പറയുന്നത്. 

Harmful Effects Of Low Carb Diet

Follow Us:
Download App:
  • android
  • ios