ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. 

ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇഞ്ചി സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയുടെ ലക്ഷണങ്ങളെ ഇഞ്ചി നിയന്ത്രിക്കുന്നു. രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്. ചർമ്മത്തിലെ അണുബാധകളെ തടയുകയും പ്രായമാകുന്ന മൂലമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യും.

ഇഞ്ചി കഴിക്കുന്നത് കലോറി കുറയ്ക്കുന്നതിനും അമിതഭാരമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ടേബിൾ സ്പൂൺ ഇഞ്ചി നീരും അൽപം നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സ​ഹായിക്കും.

ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരിൽ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.

ആരോഗ്യമുള്ള ഹൃദയത്തിന്, കൊളസ്ട്രോൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളും നിലനിർത്തേണ്ടത് പ്രധാനമാണ്. 
ദൈനംദിന ഭക്ഷണത്തിൽ പതിവായി ഇഞ്ചി ഉൾപ്പെടുത്തുന്നത് ഉയർന്ന അളവിലുള്ള എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

വെറും മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ പാനീയം മുടികൊഴിച്ചിൽ കുറയ്ക്കും

Kerala Delhi Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews