Asianet News MalayalamAsianet News Malayalam

ഗ്രാമ്പു ടീ കുടിച്ചാലുള്ള ​​ഗുണങ്ങൾ അറിയേണ്ടേ...?

ഗ്രാമ്പൂ ച​ർമ്മ​ത്തി​നു​ണ്ടാ​കു​ന്ന​ ​അ​ണു​ബാ​ധ​ക​ളെ​യും​ ​അ​ല​ർ​ജി​ക​ളെ​യും​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​ശ​രീ​ര​ത്തി​ലെ​ ​വി​ഷാം​ശ​ങ്ങ​ളെ​യും​ ​ന​ശി​പ്പി​ക്കുന്നു. ഗ്രാമ്പൂ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്രാമ്പൂ ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Health Benefits of Cloves tea
Author
Trivandrum, First Published Apr 6, 2021, 6:37 PM IST

ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് ​ഗ്രാമ്പു. കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള പ്രധാന പോഷകമാണ് ബീറ്റാ കരോട്ടിൻ. ​ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. സന്ധിവാതം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് യൂജെനോൾ സഹായിക്കുന്നു.

 ഗ്രാമ്പുവിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗം, പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ​​ ഗ്രാമ്പു ച​ർമ്മ​ത്തി​നു​ണ്ടാ​കു​ന്ന​ ​അ​ണു​ബാ​ധ​ക​ളെ​യും​ ​അ​ല​ർ​ജി​ക​ളെ​യും​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​ശ​രീ​ര​ത്തി​ലെ​ ​വി​ഷാം​ശ​ങ്ങ​ളെ​യും​ ​ന​ശി​പ്പി​ക്കുന്നു.  ഗ്രാമ്പു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  ഗ്രാമ്പു ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

ഇതിൽ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിന്റുകൾ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ​ ഗ്രാമ്പു ചായ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും ഏറെ ഫലപ്രദമാണ്. ​ഇനി എങ്ങനെയാണ് ​ഗ്രാമ്പൂ ടീ തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെള്ളം                            2 കപ്പ്
​ഗ്രാമ്പു                              5 എണ്ണം
കറുവപ്പട്ട                         2 കഷ്ണം
ഇഞ്ചി                               1 കഷ്ണം
നാരങ്ങ നീര്                   2 ടീസ്പൂൺ
ശർക്കര                          1 ടീസ്പൂൺ( പൊടിച്ചത്)

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ​ഗ്രാമ്പുവും കറുവപ്പട്ടയും ഇഞ്ചിയും ശർക്കരയും ചേർക്കുക. നല്ലത് പോലെ തിളച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. കുടിക്കുന്നതിന് തൊട്ട് മുൻപ് നാരങ്ങ നീര് ചേർത്താൽ മതിയാകും. ദിവസവും രണ്ട് നേരം ഈ ഹെൽത്തി ടീ കുടിക്കുന്ന് ഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. 

Follow Us:
Download App:
  • android
  • ios