ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.

ഉലുവ നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോ​ഗിക്കാറുണ്ട്. ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ ഭക്ഷണത്തില്‍ ചേര്‍ത്ത് മാത്രമല്ല, വെള്ളം തിളപ്പിച്ചും കുടിക്കാം. രാത്രി ഉലുവ വെള്ളത്തിലിട്ട് വച്ച് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ തടയുന്നു.

ഒന്ന്...

 തടി കുറയാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു പ്രതിവിധിയാണ് ഉലുവ വെള്ളം. ഉലുവയിലെ ഫൈബര്‍ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. അതൊടൊപ്പം തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

രണ്ട്...

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഈ വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ് ഉലുവ.

മൂന്ന്...

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവ വെള്ളം കുടിക്കുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരൻ അകറ്റാനും സഹായിക്കുന്നു.

നാല്...

പ്രമേഹരോഗികൾക്കുള്ള മികച്ച പ്രതിവിധിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവയിലെ അമിനോ ആസിഡ് സംയുക്തങ്ങൾ പാൻക്രിയാസിൽ ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കും. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ് ഉപയോ​ഗിക്കാറുണ്ടോ...?