നാരുകൾ, ലിഗ്നാൻസ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഫ്ളാക്സ് സീഡുകൾ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, വയറിളക്കവും മലബന്ധവും ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, വിവിധ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്. വെറും വയറ്റിൽ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് കുടലിലെ പ്രശ്നങ്ങളെ മറികടക്കാൻ ശരീരത്തെ സഹായിക്കും.

നാരുകൾ, ലിഗ്നാൻസ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഫ്ളാക്സ് സീഡുകൾ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, വയറിളക്കവും മലബന്ധവും ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബി വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുതിർത്ത ഫ്‌ളാക്‌സ് സീഡ് വെള്ളം ആരോഗ്യമുള്ള മുടി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. പുതിയ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കുന്നു.

നല്ല കൊഴുപ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, പ്രോട്ടീൻ, ലിഗ്നൻസ്, ഫാറ്റി ആസിഡ് ALA (ആൽഫ-ലിനോലെനിക് ആസിഡ്) എന്നിവ ഉൾപ്പെടുന്നതിനാൽ ഫ്ളാക്സ് സീഡുകൾ ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു. കൂടാതെ, മുഖക്കുരുവിന് കാരണമാകുന്ന ആൻഡ്രോജൻ ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഫ്ളാക്സ് സീഡുകൾ ഇൻസുലിൻ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് സന്തുലിതമാക്കി പ്രമേഹത്തെ തടയാൻ സഹായിക്കും.

ഫ്ളാക്സ് സീഡുകൾ വെള്ളത്തിൽ ചേർക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഡയറ്ററി നാരുകൾ അടങ്ങിയ ഫ്ളാക്സ് സീഡ് വെള്ളം ക്രമമായ മലവിസർജ്ജനം, എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും.

ഫ്ളാക്സ് സീഡ് വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ അധികം കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടും. ഭാരം കുറയ്ക്കാൻ കലോറി കുറയ്ക്കുന്നവർക്ക് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാൻ ഇത് സഹായിക്കും.

ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിൻറെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. കൂടാതെ, ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

Read more രാത്രി നല്ല ഉറക്കം കിട്ടാന്‍‍ പരീക്ഷിക്കേണ്ട വഴികള്‍