Asianet News MalayalamAsianet News Malayalam

Health Tips : രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

വെള്ളം കുടിക്കാതിരുന്നാൽ‌ അത് നമ്മുടെ ശരീരത്തെ പല രീതിയിൽ ബാധിക്കാം. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നതായി വിദ​ഗ്ധർ പറയുന്നു. 

health benefits of drinking glass of warm water in the morning on an empty stomach-rse-
Author
First Published Oct 21, 2023, 8:20 AM IST

നമ്മുടെ ശരീരത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാനാണ് ഡോക്ടർമാർ പറയാറുള്ളത്. വെള്ളം കുടിക്കാതിരുന്നാൽ‌ അത് നമ്മുടെ ശരീരത്തെ പല രീതിയിൽ ബാധിക്കാം. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നതായി വിദ​ഗ്ധർ പറയുന്നു. 

വെറും വയറ്റിൽ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം...

ഒന്ന്...

ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്താനും ചൂടുവെള്ളം സഹായിക്കുന്നു. അതിനാൽ രാവിലെ വെറും വയറ്റിൽ ചെറുചൂടു വെള്ളം കുടിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

രണ്ട്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു.

മൂന്ന്...

എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വർദ്ധിപ്പിക്കുന്നു.

നാല്...

രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, മാലിന്യങ്ങളെ കൂടുതൽ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു. അങ്ങനെ മലബന്ധത്തിന്റെ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.

അഞ്ച്...

ബുദ്ധിക്ക് ഉണർവ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഉൻമേഷവും ഉണർവ്വും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ആറ്...

ചർമ്മത്തെ സംരക്ഷിക്കുന്നതിൽ ചൂടുവെള്ളത്തിന്റെ പങ്ക് ചെറുതല്ല. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ചൂടുവെള്ളം ഏറ്റവും നല്ലതാണ്.

ഏഴ്...

ചെറുചൂടുള്ള വെള്ളം രാവിലെ കുടിക്കുന്നത് ചുമയും ജലദോഷവും മാത്രമല്ല അണുബാധ അകറ്റുന്നതിനും ​സഹായകമാണ്. വൃക്കയുടെ ആരോഗ്യത്തിനും ചൂടുവെള്ളം നല്ലതാണ്. ചൂടുവെള്ളം വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

എട്ട്...

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് അകാല വാർദ്ധക്യത്തിനും കാരണമാകും. ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ മാത്രമല്ല, ചർമ്മകോശങ്ങളെ നന്നാക്കാനും അവയുടെ ഇലാസ്തികത വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ തടസ്സപ്പെടുത്താനും സഹായിക്കുന്നു.

Read more ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, ഫാറ്റി ലിവർ തടയാം

 

Follow Us:
Download App:
  • android
  • ios