Asianet News MalayalamAsianet News Malayalam

ദിവസവും അൽപം തെെര് കഴിക്കുന്നത് ശീലമാക്കൂ

വേനൽക്കാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് തെെര്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. തെെരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
 
health benefits of eating curd everyday
Author
Trivandrum, First Published Mar 27, 2019, 6:04 PM IST

ദിവസവും അൽപം തെെര് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.

തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷിവർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും. 

വേനൽക്കാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് തെെര്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. തെെരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
 
Follow Us:
Download App:
  • android
  • ios