Asianet News MalayalamAsianet News Malayalam

Health Tips : പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജം നൽകുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

health benefits of eating eggs for breakfast
Author
First Published Sep 6, 2024, 9:41 AM IST | Last Updated Sep 6, 2024, 9:41 AM IST

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജം നൽകും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിന്റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളറിയാം. 

ഒന്ന്

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജം നൽകുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

രണ്ട്

മുട്ടയിലെ കൊഴുപ്പ് കൊളസ്‌ട്രോൾ കൂട്ടുമെന്ന് പലരും കരുതുന്നത്. എന്നാൽ ഇതൊരു തെറ്റായ ധാരണയാണ്. ഡയറ്ററി കൊളസ്‌ട്രോൾ അതായത് നല്ല കൊളസ്‌ട്രോളാണ് മുട്ട കാരണം കൂടുന്നത്. 

മൂന്ന്

മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ഘടകങ്ങൾ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കോളിൻ നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും ശക്തി വർദ്ധിപ്പിക്കുന്നു. 

നാല്

മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. 

അഞ്ച്

രക്തത്തിലെ ഒരു തരം ലിപിഡ് കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാൻ ഒമേഗ-3 സഹായിക്കുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും മുട്ട മികച്ച ഭക്ഷണമാണ്.

ആറ്

പ്രഭാതഭക്ഷണത്തിന് വേവിച്ച മുട്ട കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിൽ കലോറി വളരെ കുറവാണ്. ഇത് കൊഴുപ്പ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

ഏഴ്

ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് ശരീരത്തിൻ്റെ ആരോഗ്യത്തെ സഹായിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ആപ്രിക്കോട്ടിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios