Asianet News MalayalamAsianet News Malayalam

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചാൽ മതി; ഈ അസുഖങ്ങൾ അകറ്റാം

മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

Health Benefits of eating Walnuts health
Author
Trivandrum, First Published Mar 13, 2019, 6:00 PM IST

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ന്യൂട്രീഷൻ റിസേർച്ച് ആന്റ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 119 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്.  മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. വാൾനട്ട് സ്ഥിരമായി കഴിക്കുന്നവരിൽ 26 ശതമാനം മാത്രമാണ് ഡിപ്രഷൻ വരാനുള്ള സാധ്യതയെന്ന് പഠനത്തിൽ പറയുന്നു. 

Health Benefits of eating Walnuts health

മറ്റ് നടസുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. വിഷാദരോ​ഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയിൽ വ്യായാമവും ചെയ്താൽ വിഷാദരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്ന് സെന്റ്ർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനിലെ ​ഗവേഷകനായ ലിനോറെ അറബ് പറയുന്നു. 

വാൾനട്ട് 6 മാസം തുടർച്ചയായി കഴിച്ച ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രക്തക്കുഴലുകളുടെ പ്രവർത്തനം കൂടുതൽ ത്വരിതപ്പെടുന്നുവെന്നും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയുന്നുവെന്നും കണ്ടെത്തിയിരുന്നു. വാള്‍നട്ട്‌ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

Follow Us:
Download App:
  • android
  • ios