Asianet News MalayalamAsianet News Malayalam

ഒരു സ്പൂൺ മഞ്ഞൾ മതി; ​ഗുണങ്ങൾ അറിയാം

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മഞ്ഞൾ മികച്ചൊരു മരുന്നാണ്.

health benefits of turmeric
Author
Trivandrum, First Published Mar 3, 2020, 10:34 PM IST

മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ ഉണ്ടാകില്ല. പ്രോട്ടീനും വിറ്റാമിനും കാ‌ത്സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും ധാരാളമായി മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും മഞ്ഞള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മഞ്ഞളിലെ ഏറ്റവും ആക്ടീവായ ചേരുവയാണ് കുര്‍കുമിന്‍. ഇതിൽ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളമാണ്. ആരോഗ്യമുള്ള ബോണ്‍ സെല്ലുകളുടെ ഉല്‍പാദനത്തിനും ക്യാന്‍സര്‍ കോശങ്ങള്‍ മറ്റു കോശങ്ങളിലേക്കു പടരുന്നതു തടയാനും ഇതുവഴി സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. മഞ്ഞൾ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.... 

ഒന്ന്...

ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്. 

രണ്ട്...

പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ t-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് സാധിക്കുമെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. 

മൂന്ന്...

മഞ്ഞളിലുള്ള ലിപ്പോപോളിസാക്കറൈഡ് പ്രതിരോധശേഷി കൂട്ടും. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു. 

നാല്...

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മഞ്ഞൾ മികച്ചൊരു മരുന്നാണ്.

അഞ്ച്...

രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിനു കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു. 

ആറ്...

മ‍ഞ്ഞളിൽ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ ഡിപ്രഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുർക്കുമിൻ ബി‌ഡി‌എൻ‌എഫ് അളവ് വർദ്ധിപ്പിക്കുന്നു. തലച്ചോറിന്റെ ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കാൻ കുർക്കുമിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios