ജോലി തിരക്ക്, വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാൽ അസുഖങ്ങളെ ഒരു പരിധി വരെ പിടിപെടാതെ നോക്കാവുന്നതാണ്. 

40 വയസ് കഴിഞ്ഞാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യക കൂടുതലാണ്. ജോലി തിരക്ക്, വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണ ശീലങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാൽ അസുഖങ്ങളെ ഒരു പരിധി വരെ പിടിപെടാതെ നോക്കാവുന്നതാണ്. നാൽപത് വയസ് കടന്നവർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്....

ഒന്ന്...

ആവശ്യമായ ഭക്ഷണം മാത്രം കഴിച്ചാല്‍ മതി. അധികമായി കഴിക്കുന്നതില്‍ നിന്നുള്ള ഊര്‍ജം കൊളസ്ട്രോളായും മറ്റും സംഭരിക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകും. ഇത് പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കാം.

രണ്ട്...

ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് ഏറെ നല്ലതാണ്. നിങ്ങൾ ഇൻസുലിൻ അല്ലെങ്കിൽ രക്തത്തിലെ ഷുഗർ ലെവൽ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് 
അത്യാവശ്യമാണ്. ഷുഗർ ലെവൽ പരിശോധിക്കുന്നത് പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ ​ഗുണം ചെയ്യും.

മൂന്ന്...

അമിതമായി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാപ്പി അമിതമായി കുടിക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നാല്...

ഭക്ഷണത്തില്‍ കൂടുതലും പച്ചക്കറികള്‍ ഉൾപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകം ചെയ്യുക എന്നതും പ്രധാനമാണ്. 

ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...