മുംബൈയിലുള്ള നെസ്കോ സെന്‍ററിലെ കൊവിഡ് വാര്‍ഡില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോ ആണിത്. വീഡിയോ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കൊറോണ വൈറസ് വ്യാപനം ലോകവ്യാപകമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിക്കിടെ, കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികൾക്കിടയിൽ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 

അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. മുംബൈയിലുള്ള നെസ്കോ സെന്‍ററിലെ കൊവിഡ് വാര്‍ഡില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോ ആണിത്. 

ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചാണ് നൃത്തം ചെയ്യുന്നത്. ഒരു മറാത്തി ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചത്. ഇതിന്‍റെ വീഡിയോ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Scroll to load tweet…

വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഡോക്ടര്‍മാരെ ഒരു കൂട്ടം പ്രശംസിക്കുമ്പോഴും സാമൂഹിക അകലം ഇല്ലെന്ന് പറഞ്ഞ് പരിഹാസ കമന്‍റുകളുമായി മറ്റുചിലര്‍ രംഗത്തെത്തുകയും ചെയ്തു. 

Also Read: 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'; കൊവിഡ് രോഗികള്‍ക്കായി പാട്ടും നൃത്തവുമായി ആരോഗ്യ പ്രവർത്തകർ; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona