Asianet News MalayalamAsianet News Malayalam

ദഹനപ്രശ്നങ്ങൾ അകറ്റാം, പ്രതിരോധശേഷി കൂട്ടാം; പരിചയപ്പെടാം ഒരു ഹെൽത്തി ഡ്രിങ്ക്

രോഗപ്രതിരോധശേഷി സ്വാധീനിക്കാൻ ശേഷിയുള്ള പ്രധാന ചേരുവകളിൽ ചിലതാണ് ജീരകം, മഞ്ഞൾ, ​ഗ്രാമ്പു, കറുവപ്പട്ട എന്നിവ. ഇവ നാലും ചേർത്തുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് പറയുന്നത്... 

healthy drink to boost immunity
Author
Trivandrum, First Published May 1, 2021, 10:08 PM IST

ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി വർധിപ്പിക്കുക എന്നത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം (പ്രതിരോധശേഷി) മെച്ചപ്പെടുത്തുന്നത് മികച്ച ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

രോഗപ്രതിരോധശേഷി സ്വാധീനിക്കാൻ ശേഷിയുള്ള പ്രധാന ചേരുവകളിൽ ചിലതാണ് ജീരകം, മഞ്ഞൾ, ​ഗ്രാമ്പു, കറുവപ്പട്ട എന്നിവ. ഇവ നാലും ചേർത്തുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെപ്പറ്റി കുറിച്ചാണ് പറയുന്നത്... നിരവധി ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉൾക്കൊള്ളുന്ന ഈ ലഘു പാനീയം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ജീരകം...

പൊട്ടാസ്യത്തിനു പുറമെ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ജീരകം. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ജീരകം അണുബാധയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ജീരകം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചിലതരം ബാക്ടീരിയ, ഫംഗസ് അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ​പഠനങ്ങൾ‍‍ പറയുന്നു.

 

healthy drink to boost immunity

 

മഞ്ഞൾ...

മഞ്ഞളിൽ കാണപ്പെടുന്ന 'കുർക്കുമിൻ' എന്ന സംയുക്തം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ആന്റിവെെറൽ, ആന്റി ഫംഗസ്, ആന്റി ബാക്ടീരിയൽ എന്നിവ അടങ്ങിയ മഞ്ഞൾ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ചൊരു പ്രീബയോട്ടിക് ആണെന്ന് 'പബ്ലിക് ലൈബ്രറി ഓഫ് സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

healthy drink to boost immunity

 

കറുവപ്പട്ട...

ഭക്ഷണത്തിന് നല്ല മണം നൽകുന്നതിനൊപ്പം കറുവപ്പട്ട പ്രതിരോധശേഷിയും വർധിപ്പിക്കും. തൊണ്ടവേദനയ്ക്ക് ഒരു മികച്ച പരിഹാരമായി കറുവപ്പട്ട പ്രവർത്തിക്കുന്നു. കറുവപ്പട്ട ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഇൻസുലിൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ സാധ്യത കുറയ്ക്കും.

 

healthy drink to boost immunity

 

ജീരകവും മഞ്ഞളും കറുവപ്പട്ടയുമൊക്കെ ചേർത്ത ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

വെള്ളം                                                   2 കപ്പ്
ഉപ്പ്                                                       ആവശ്യത്തിന്
ജീരകം                                               കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി                                കാൽ ടീസ്പൂൺ
​ഗ്രാമ്പു                                                 1 ടീസ്പൂൺ
കറുവപ്പട്ട                                         1  ടീസ്പൂൺ(പൊടിച്ചത്)

തയ്യാറാക്കുന്ന വിധം..‌.

എല്ലാ ചേരുവകളും കുറഞ്ഞത് 15 മിനുട്ട് വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ അരിച്ചെടുക്കുക. ചൂടോടെയോ അല്ലാതെയോ കുടിക്കാവുന്നതാണ്. കുടിക്കുന്നതിന് തൊട്ട് മുമ്പ് രുചി മെച്ചപ്പെടുത്താനായി 
നാരങ്ങ നീര് ചേർക്കാവുന്നതാണ്.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഏഴ് കാര്യങ്ങള്‍ അറിയാം

Follow Us:
Download App:
  • android
  • ios