കൊറോണ വെെറസ് ലോകമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് കൂടുതലും പിടിപെടാനുള്ള സാധ്യതയെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഈ കൊറോണക്കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ഈ ഹെൽത്തി ഡ്രിങ്ക് ദിവസവും ഓരോ ​ഗ്ലാസ് വീതം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ ​ഗുണം ചെയ്യും. എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

തുളസി ഇലകൾ                                                 അഞ്ചോ ആറോ ഇലകൾ
 ഇഞ്ചി(ചെറുതായി അരിഞ്ഞത് )                         1  ടീസ്പൂൺ
അയമോദകം                                                            ഒരു ടീസ്പൂൺ 
ഏലയ്ക്കാപ്പൊടി                                                     ഒരു ടീസ്പൂൺ 
കുരുമുളക് പൊടി                                                  അര ടീസ്പൂൺ 
കറുവപ്പട്ട പൊടി                                                    ഒരു ടീസ്പൂൺ 
 മഞ്ഞൾ                                                                    അര ടീസ്പൂൺ
ഗ്രീൻ ടീ ഇലകൾ                                                      2  ടീസ്പൂൺ 
ശർക്കര പൊടിച്ചത്                                                1 ടീസ്പൂൺ

തയ്യാറാക്കേണ്ട വിധം...

മേൽപ്പറഞ്ഞ എല്ലാ ചേരുവകളും 500 മില്ലി വെള്ളത്തിൽ ചേർത്ത് 10-15 മിനിറ്റ് നേരം ഇടത്തരം ചൂടിൽ തിളപ്പിക്കുക. ഇത് ഒരു കപ്പിൽ ഒഴിച്ച് അൽപം നാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത് കുടിക്കുക....

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം