Asianet News MalayalamAsianet News Malayalam

മെഡിറ്ററേനിയൻ ഡയറ്റ്; ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറന്ന് പോകരുത്

മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്ന് ഡയബറ്റിസ് കെയർ ജേ‌ർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു. 

Healthy Foods from the Mediterranean Diet
Author
Trivandrum, First Published Mar 11, 2021, 7:51 PM IST

ഭാരം കുറയ്ക്കാൻ ഡയറ്റ് ഒരു പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ഏത് ഡയറ്റാണ് നിങ്ങൾ പിന്തുടരുന്നത് എന്നതും പ്രധാനമാണ്. എതൊരാൾക്കും പിന്തുടരാൻ പറ്റുന്നതും, പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്. 

മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്ന് ഡയബറ്റിസ് കെയർ ജേ‌ർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു. 

കുടലിന്റെ ആരോഗ്യത്തിന്  മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  മെഡിറ്ററേനിയൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

നട്സ്...

ദിവസവും ഒരു പിടി നട്സ് കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്സുകളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ അർബുധ സാധ്യത കുറയ്ക്കുന്നു. നട്സിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. 

 

Healthy Foods from the Mediterranean Diet

 

പഴവർ​ഗങ്ങൾ...

പഴങ്ങളിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​​ഗ സാധ്യത കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും പഴങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

പച്ചക്കറികൾ...

പച്ചക്കറികളിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. 

 

Healthy Foods from the Mediterranean Diet

 

ആപ്പിളും ആൽമൺ ബട്ടറും...

ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ആപ്പിളിന് കഴിയും. ആപ്പിൾ ആൽമൺ ബട്ടറുമായി ചേർത്ത് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. 

തെെര്...

തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. നല്ല ബാക്ടീരിയകൾ തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടൽ സംബന്ധമായ രോഗങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും തൈര് സഹായിക്കും. 

Follow Us:
Download App:
  • android
  • ios