ഇരുമ്പിന്റെ കുറവ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഇരുമ്പിന്റെ കുറവ് ക്ഷീണം, മന്ദത, വിളറിയ ചർമ്മം, തലവേദന, ഉയർന്ന ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. പ്രധാനമായും ഇരുമ്പിന്റെ കുറവ് വിളർച്ച ഉണ്ടാക്കുന്നു.

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇരുമ്പിന്റെ അംശം കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങൾ നിങ്ങളുടെ ആഹാരാക്രമത്തിൽ ഉൾപ്പെടുത്തുക എന്നത്. ഇരുമ്പ് കൂടുതലുള്ള 6 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

പയർവർഗ്ഗങ്ങൾ...

പയർവർഗ്ഗങ്ങളിൽ ധാരാളം പോഷക​ങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. വേവിച്ച അരക്കപ്പ് പയറിൽ 86 ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പയർവർഗ്ഗങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഏറെ മികച്ചതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഭാരം കുറയ്ക്കാൻ പയർവർ​ഗങ്ങൾ നിങ്ങളെ സഹായിച്ചേക്കാം. 

 

 

ബദാം...

ലോകമെമ്പാടും സാധാരണയായി ഉപയോഗിക്കുന്ന നട്ട്സുകളിൽ ഒന്നാണ് ബദാം. ഒരു ഔൺസ് ബദാമിൽ ഒരു മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളർച്ച തടയാനും ഹൃദ്രോ​​ഗ സാധ്യത ​കുറയ്ക്കാനും ബദാം കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

ചീര്....

ചീരയിൽ ഇരുമ്പിന് പുറമെ ഫൈബർ, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചീരയിൽ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

 

 

മത്തങ്ങക്കുരു...

8 ഗ്രാം മത്തങ്ങക്കുരുവിൽ 2.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. വിറ്റാമിൻ കെ, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ് മത്തങ്ങ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് മത്തങ്ങക്കുരു കഴിക്കുന്നത് സഹായിക്കും. 

ബ്രൊക്കോളി...

ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയിൽ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇരുമ്പ് മാത്രമല്ല വിറ്റാമിൻ സിയും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ഇരുമ്പിനെ നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. 

 

 

ഡാർക്ക് ചോക്ലേറ്റ് ...

28 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 3.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ചോക്ലേറ്റ് കഴിക്കുന്നത്  ഹൃദയാഘാത സാധ്യത  കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിളർച്ച തടയാനും മികച്ചൊരു ഭക്ഷണമാണിത്.

അയേണിന്‍റെ കുറവ് നിസാരമായി കാണരുത്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍...