ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ശരിയായ ഉറക്കം കിട്ടാത്തത് മുതിർന്നവർക്ക് മാത്രമല്ല കുട്ടികളുടെ ആരോ​ഗ്യത്തിനും ദോഷം ചെയ്യും. ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികൾക്ക് ഏകാഗ്രത കുറവായിരിക്കുമെന്ന് പഠനം. ആസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ​ഗവേ‌ഷകർ പഠനം നടത്തുകയായിരുന്നു.

ഉറക്കക്കുറവ് കുട്ടികളുടെ സ്കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകർ പറയുന്നു.  ബ്രിട്ടീഷ് ജേർണലായ എഡ്യുക്കേഷൻ സൈക്കോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത കുട്ടികൾക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്നും ​ഗവേഷകർ പറയുന്നു.

കുട്ടികളിൽ രക്ഷിതാക്കൾ തന്നെ കൃത്യമായ ഉറക്കശീലം വളർത്തിയെടുക്കണം. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കുക. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി കൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.

മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പു മുറിയിൽ നിന്നു മാറ്റാൻ പ്രത്യേകം ശ്രദ്ധിക്ക‌ുക. കുട്ടികള്‍ക്ക് സ്‌കൂളിലെ ദൈനം ദിന കാര്യങ്ങളില്‍ നല്ല ശ്രദ്ധയുണ്ടാവാനും പഠനത്തില്‍ മികവ് കാണിക്കാനും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും പഠനത്തിൽ പറയുന്നു.

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്