Asianet News MalayalamAsianet News Malayalam

നിങ്ങള്‍ പുകവലിക്കുന്ന ആളാണോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

പുകവലിക്കുമ്പോൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകാമെന്നും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), സ്കിൻ ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകനായ ലൂയിസ് മില്ലാർഡ് പറയുന്നു. 
 

Heavy smoking makes you look older, study
Author
Trivandrum, First Published Nov 6, 2019, 2:45 PM IST

പുകവലിയുടെ ദോഷവശങ്ങളെപ്പറ്റി നമുക്കറിയാം, എന്നാലും ഈ ശീലം നിർത്താൻ പെട്ടെന്ന് സാധിക്കാത്തവരാണ് മിക്കവരും. പുകവലിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. 90 ശതമാനം ശ്വാസകോശ ക്യാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെ കാരണവും പുകവലിയല്ലാതെ മറ്റൊന്നുമല്ല.

 പുകവലി ശീലം നിങ്ങളുടെ മുഖം കൂടുതൽ പ്രായമുള്ളതാക്കുമെന്ന് പുതിയ പഠനം. യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷകർ ആളുകളെ രണ്ട് ഗ്രൂപ്പുകളായി വേർതിരിച്ചു. ആദ്യത്തേതിൽ ഒരിക്കലും പുകവലിക്കാത്ത ആളുകൾ ഉൾപ്പെടുന്നു.. 

രണ്ടാമത്തെ ​ഗ്രൂപ്പിൽ പുകവലിക്കുന്നവരെ ഉൾപ്പെടുത്തി. പഠനത്തിൽ പുകവലിക്കാത്തവർ അസ്വസ്ഥതകളൊന്നും തന്നെ കാണിച്ചിരുന്നില്ല. സ്ഥിരമായി പുകവലിക്കുന്നവരുടെ മുഖത്തിന് നിറവ്യത്യാസം വരുന്നത്  കാണാൻ സാധിച്ചുവെന്ന് ​ഗവേഷകനായ ലൂയിസ് മില്ലാർഡ് പറയുന്നു. 

എന്നെന്നേക്കുമായി പുകവലി നിർത്തുന്നു എന്നു ചിന്തിക്കേണ്ട. ഇന്നു വലിക്കില്ല എന്നതിൽ ശ്രദ്ധിക്കൂ. ഇതു നിങ്ങളെ പോസിറ്റീവാക്കും. 24 മണിക്കൂര്‍ പുകവലിക്കാതിരുന്നാൽ നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചിലപ്പോൾ ഒരു ദിവസം കൊണ്ട് സാധിക്കില്ലായിരിക്കാം. എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുകവലി പൂർണമായും നിർത്താൻ നിങ്ങൾക്ക് സാധിക്കും- ലൂയിസ് പറഞ്ഞു..

 പുകവലിക്കുമ്പോൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകാമെന്നും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), സ്കിൻ ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios