Asianet News MalayalamAsianet News Malayalam

ഭൂലക്ഷ്മിക്ക് ജീവിക്കണം; സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് അമ്മ

മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ചികിത്സയ്ക്ക് വേണ്ട ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി.

Help me save my child, mother seeks help to cure daughter suffering from aplastic anemia
Author
Hyderabad, First Published Nov 29, 2021, 2:34 PM IST

ഈ ലോകത്ത് എനിക്ക് എല്ലാം എന്റെ മകളാണ്, അവളില്ലാത്ത ഒരു  ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. അവളുടെ ജീവൻ രക്ഷിക്കാൻ  എല്ലാവരും ദയവായി എന്നെ സഹായിക്കണം - നിറകണ്ണുകളോടെ മകൾ ഭൂലക്ഷ്മിക്കായി ഒരമ്മ സമൂഹത്തിന് മുമ്പിൽ സഹായം അഭ്യർത്ഥിക്കുകയാണ്.

എപ്ലാസ്റ്റിക്‌ അനീമിയ ബാധിച്ച ഭൂലക്ഷ്മിയെ രക്ഷിക്കാൻ സമൂഹത്തിന് മുൻപില്‍ കൂപ്പുകൈയ്യുമായി നില്‍ക്കുകയാണ് ഒരമ്മ.  മദ്യപാനിയായ ഭർത്താവിന്റെ ദുശ്ശീലങ്ങൾ കാരണം കുടുംബത്തിന്റെ  സമ്പാദ്യം എല്ലാം നഷ്ടപ്പെട്ടു, അവസാനം മകൾക്ക് രോഗം വന്നതോടെ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഇതോടെ  ഭൂലക്ഷ്മിയും അമ്മയും തനിച്ചായി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇനി മുമ്പിലുള്ള വഴി. മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ചികിത്സയ്ക്ക് വേണ്ട ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി. ദിവസക്കൂലി തൊഴിലാളിയായ ഈ അമ്മയ്ക്ക്  200 രൂപ മാത്രമാണ് വരുമാനം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഈ അമ്മയ്ക്ക് മകൾ ഭൂലക്ഷ്മിയുടെ ജീവൻ രക്ഷിക്കണമെങ്കില്‍ നല്ല മനസുകളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കൂ.

Help me save my child, mother seeks help to cure daughter suffering from aplastic anemia

ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലെത്തിയ ഈ അമ്മ കണ്ടത്  അബോധാവസ്ഥയിൽ കിടക്കുന്ന മകളെയാണ്. ഉടൻ തന്നെ സമീപത്തുള്ള ഒരു പ്രാദേശിക ക്ലിനിക്കിൽ കൊണ്ടുപോവുകയായിരുന്നു, കുട്ടിയുടെ  രക്തസമ്മർദ്ദം അസാധാരണമായി കുറവാണെന്ന് പറഞ്ഞ ഡോക്ടർ പിന്നീട് നടത്തിയ പരിശേധനയിലാണ് അസ്ഥിമജ്ജയിലെ തകരാർ മൂലം ഉണ്ടാവുന്ന  എപ്ലാസ്റ്റിക്‌ അനീമിയയാണെന്ന് കണ്ടെത്തിയത്. മജ്ജയിലെ സ്റ്റെം കോശങ്ങൾ നശിക്കുന്നതാണ് രോഗകാരണം. മജ്ജയെ രോഗം ബാധിച്ചാൽ രക്താണുക്കളുടെ ഉൽപാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും. ഏകദേശം ഒരു വർഷമായി കുട്ടി പതിവായി ഡയാലിസിസിന് വിധേയാവുകയാണെന്ന് ആ അമ്മ പറയുന്നു.

സുഹൃത്തുക്കളോടും  അയൽക്കാരോടും കടം വാങ്ങിയും ഉണ്ടായിരുന്ന കിടപ്പാടം വിറ്റുമാണ് ഞാൻ മകളെ ചികിത്സിച്ചത്. 16 ലക്ഷം രൂപ ഇപ്പോൾ തന്നെ  ചെലവഴിച്ചു. ഇനി ഭൂലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ 30 ലക്ഷം രൂപയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വീടോ ഭക്ഷണമോ ഇല്ലാതെ ആശുപത്രിക്ക് പുറത്തുള്ള തെരുവിൽ താമസിക്കുന്ന ഞാൻ എന്റെ കുട്ടിക്ക് സഹായം കണ്ടെത്താൻ ശ്രമിക്കുകയാണ്. നിർഭാഗ്യവശാൽ ശസ്ത്രക്രിയ ചെയ്യാനുള്ള സാമ്പത്തികം എന്റെ കൈയ്യിലില്ല. എന്റെ കുട്ടിയെ രക്ഷിക്കാൻ നിങ്ങൾ സഹായിക്കണം, ആ അമ്മ പറയുന്നു

Help me save my child, mother seeks help to cure daughter suffering from aplastic anemia

ദയവായി, അവളെ എനിക്ക് നഷ്ടപ്പെടുത്തരുത്. എനിക്ക് ആകെ ഉള്ളത് അവളാണ്.  നിങ്ങൾ സഹായിച്ച് എന്റെ മകൾ ഭൂലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കണം, ആ അമ്മ അപേക്ഷിക്കുന്നു.

മകളെ ചുറ്റിപ്പറ്റി ജീവിതം നയിക്കുന്ന ആ അമ്മ ഇനി നന്മ വറ്റാത്ത മനസുകളില്‍ നിന്നുള്ള കനിവാണ് പ്രതീക്ഷിക്കുന്നത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ  തൊഴുകയ്യോടെ നിൽക്കുന്ന ആ അമ്മയെ നിങ്ങൾ സഹായിക്കണം. നിങ്ങളുടെ ചെറുതും വലുതുമായ സഹായം ഒരു കുട്ടിയുടെ ജീവനാണ് രക്ഷിക്കാൻ പോവുന്നത്. ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ മുഖേനയാണ് സഹായം നൽകേണ്ടത്.   

Follow Us:
Download App:
  • android
  • ios