Asianet News MalayalamAsianet News Malayalam

ഇവ കഴിച്ചോളൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

കറുവപ്പട്ടയാണ് മറ്റൊരു ഭക്ഷണവസ്തു. കറുവാപ്പട്ടയിൽ കാണപ്പെടുന്ന സിന്നമാൽഡിഹൈഡ് എന്ന സംയുക്തം  കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
 

herbs and spices control high cholesterol
Author
First Published Feb 4, 2024, 6:41 PM IST

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിൽ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ഉയർന്ന കൊളസ്ട്രോൾ ഹൃ​ദ്രോ​ഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണചേരുവകളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്...

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. കൂടാതെ, ശക്തമായ ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മോശം കൊളസ്ട്രോൾ) കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കുർക്കുമിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്...

കറുവപ്പട്ടയാണ് മറ്റൊരു ഭക്ഷണവസ്തു. കറുവാപ്പട്ടയിൽ കാണപ്പെടുന്ന സിന്നമാൽഡിഹൈഡ് എന്ന സംയുക്തം കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

വിവിധ ഭക്ഷണത്തിൽ ചേർക്കുന്ന മറ്റൊരു ഔഷധസസ്യമാണ് ഉലുവ. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഉലുവ ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കും. ഉലുവ പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

നാല്...

വെളുത്തുള്ളിയിൽ കാണപ്പെടുന്ന അല്ലിസിൻ എന്ന സംയുക്തം ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യും. മൊത്തം കൊളസ്‌ട്രോളും എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കുന്നതിൽ വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് ലിപിഡ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

അഞ്ച്...

രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും മല്ലിയില സഹായകമാണ്.  ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ മല്ലിയില ഓക്‌സിഡേറ്റീവ് സ്‌ട്രെസും വീക്കവും കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 

ആറ്...

നെല്ലിക്കയാണ് മറ്റൊരു ഭക്ഷണവസ്തു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios