സ്ഥിരതയുള്ള നല്ല ശീലങ്ങളും സമീകൃതാഹാരവുമാണ് ദഹനാരോഗ്യം നിലനിർത്താൻ ആവശ്യം.

ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഡീടോക്സ് ജ്യൂസുകളും ഔഷധ പാനീയങ്ങളും ഇന്ന് ലഭ്യമാണ്. എന്നാൽ കുടലിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിന് ഇത്തരം ഡീടോക്സ് ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ലെന്ന് വിദഗ്ധർ പറയുന്നു. സ്ഥിരതയുള്ള നല്ല ശീലങ്ങളും സമീകൃതാഹാരവുമാണ് ദഹനാരോഗ്യം നിലനിർത്താൻ ആവശ്യം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലിക്കേണ്ട 3 കാര്യങ്ങൾ ഇതാണ്.

1. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സീഡ്‌സ് എന്നിവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഫൈബർ കണ്ടെത്താനാകും. സ്ത്രീകൾക്ക് പ്രതിദിനം 25 ഗ്രാമും പുരുഷന്മാർക്ക് 38 ഗ്രാമും ഫൈബറുമാണ് ആവശ്യം. എന്നാൽ ഭൂരിഭാഗം ആളുകളും ഇതിന്റെ പകുതി മാത്രമാണ് കഴിക്കുന്നത്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

2. പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

കുടലിന്റെ ആരോഗ്യം നിലനിർത്താൻ പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. തൈര്, മോര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. എത്തിക്കുകയും മൈക്രോബയോം വൈവിധ്യപൂർണ്ണമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3. ദിവസവും നടക്കുക

ദഹനാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതമായ മറ്റൊരു വഴിയാണ് നടക്കുന്നത്. നടക്കുമ്പോൾ കുടലിലെ ചലനങ്ങൾ ഉത്തേജിക്കപ്പെടുകയും ദഹനം വേഗത്തിലാവുകയും ചെയ്യുന്നു. മലബന്ധം നേരിടുന്നവർക്ക് നടക്കുന്നത് ഏറെ ആശ്വാസകരമാണ്.