തണുപ്പുകാലത്ത് ബാക്ടീരിയല്‍ വളര്‍ച്ച കൂടുതലായിരിക്കും. ഇത് മൂലം വൈറസുകളുടെ വ്യാപനവും ശക്തിപ്പെടുന്നു. ഇതാണ് അണുബാധകള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്. ജലദോഷം, ശ്വാസകോശസംബന്ധമായ അണുബാധകള്‍ എന്നിവയെല്ലാം ചെവിയിലെ അണുബാധയിലേക്ക് നയിക്കുന്നു

ചെവിയിലെ അണുബാധ പല കാരണങ്ങള്‍ മൂലവും ഉണ്ടാകാം. പ്രധാനമായും തണുപ്പുകാലത്ത്, കാലാവസ്ഥ മൂലമാണ് ചെവിയില്‍ അണുബാധയുണ്ടാകുന്നത്. ഇത് മുതിര്‍ന്നവരെക്കാള്‍ അധികമായി കുട്ടികളിലാണ് കണ്ടുവരുന്നത്. 

തണുപ്പുകാലത്ത് ബാക്ടീരിയല്‍ വളര്‍ച്ച കൂടുതലായിരിക്കും. ഇത് മൂലം വൈറസുകളുടെ വ്യാപനവും ശക്തിപ്പെടുന്നു. ഇതാണ് അണുബാധകള്‍ വര്‍ധിക്കാനും ഇടയാക്കുന്നത്. ജലദോഷം, ശ്വാസകോശസംബന്ധമായ അണുബാധകള്‍ എന്നിവയെല്ലാം ചെവിയിലെ അണുബാധയിലേക്ക് നയിക്കുന്നു. 

ഇത് രണ്ട് തരത്തിലുണ്ടാകാം. ഒന്ന്, കുറഞ്ഞ സമയത്തേക്ക് അസഹ്യമായ വേദനയോട് കൂടിയുണ്ടാകുന്നത്. രണ്ടാമത്തേത്, ദീര്‍ഘസമയത്തേക്ക്, ഒരുപക്ഷേ ദിവസങ്ങളോളമെല്ലാം നീണ്ടുനില്‍ക്കുന്ന അണുബാധ. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ചെവിക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതളേറെയാണ്. 

ചെവി വേദന, ശബ്ദം മങ്ങിക്കേള്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ചെവിയിലെ അണുബാധയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ചില സമയങ്ങളില്‍ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അണുബാധ ദീര്‍ഘസമയത്തേക്ക് നീണ്ടുനില്‍ക്കാനും അത് ചെവിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതകളേറുന്നു. 

ചെവിക്കകത്ത് എപ്പോഴും സമ്മര്‍ദ്ദമനുഭവപ്പെടുക, പനി, തലവേദന, തലകറക്കം, കേള്‍വിക്കുറവ്, ചെവിയില്‍ നിന്ന് ദ്രാവകം പുറത്തുവരിക എന്നിവയെല്ലാം വിവിധ തരത്തിലുള്ള അണുബാധകളുടെ ലക്ഷണമാണ്. ഇവയെല്ലാം തുടര്‍ച്ചയായി കണ്ടുകഴിഞ്ഞാല്‍ ഒട്ടും വൈകാതെ തന്നെ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടുക. 

ആദ്യം സൂചിപ്പിച്ചത് പോലെ തണുപ്പുകാലത്തെ ജലദോഷം തുടങ്ങി സൈനസ്, അലര്‍ജി, പുകവലി തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ചെവിയില്‍ അണുബാധയുണ്ടാകാം. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് മനസിലാക്കി അതിനെ പരിഹരിക്കാന്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം കൂടിയേ തീരൂ. 

Also Read:- ആസ്ത്മയുള്ളവരുടെ ശ്രദ്ധയ്ക്ക്; ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...