Asianet News MalayalamAsianet News Malayalam

പാൽ കുടിച്ചാൽ സ്തനാർബുദമോ ; ​ഗവേഷകർ പറയുന്നത്

സ്ത്രീകളിൽ മിതമായ അളവിൽ പാൽ കുടിക്കുന്നത് പോലും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് യു എസിലെ ലോമ ലിൻഡ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.

High Intake of Dairy Milk Associated with Greater Risk of Breast Cancer
Author
Loma Linda University, First Published Mar 1, 2020, 5:02 PM IST

ദിവസവും പാൽ കുടിക്കുന്നത് സ്തനാർബുദ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. സ്ത്രീകളിൽ മിതമായ അളവിൽ പാൽ കുടിക്കുന്നത് പോലും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് യു എസി ലെ ലോമ ലിൻഡ സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. ദിവസം ഒരു കപ്പ് പാൽ കുടിക്കുന്നത് രോഗസാധ്യത 50 ശതമാനം കൂട്ടും. 

ദിവസം രണ്ടോ മൂന്നോ കപ്പ് പാല്‍ വീതം കുടിക്കുന്നവർക്ക് എഴുപതു മുതല്‍ എൺപതു ശതമാനം വരെയാണ് രോഗ സാധ്യതയെന്നും പഠനത്തിൽ കണ്ടെത്താനായി. തീരെ ചെറിയ അളവിൽ അതായത് ഒരു കപ്പിന്റെ മൂന്നിലൊന്ന് അല്ലെങ്കിൽ നാലിലൊന്ന് കുടിക്കുന്നത് സ്തനാർബുദ സാധ്യത 30 ശതമാനം കൂട്ടുമെന്ന് ഗവേഷകയായ ഗാരി. ഇ. ഫ്രേസർ പറയുന്നു. 

ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു. ക്യാൻസർ ബാധിക്കാത്ത 53000 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. പഠനം അവസാനിക്കാറാകുമ്പോഴേക്കും 1057 പേർക്ക് സ്തനാർബുദം ബാധിച്ചതായി തെളി‍ഞ്ഞു.  സ്തനാർബുദത്തിന് കാരണമായേക്കാവുന്ന ഹോർമോണായ എൻ‌ഡോജെനസ് ഐ‌ജി‌എഫ് -1 ഉയർന്ന അളവിൽ പാലിൽ അടങ്ങിയിരിക്കുന്നുവെന്നും ഗാരി. ഇ. ഫ്രേസർ പറ‍ഞ്ഞു. 

Follow Us:
Download App:
  • android
  • ios