എണ്ണമയമുള്ള ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ്‌ ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കിയ ശേഷം പൗഡര്‍ രൂപത്തിലാക്കുക. ശേഷം പാലിലോ തൈരിലോ കുഴച്ച്‌ മുഖത്തിടുക. എണ്ണമയം അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ മാറാനും ഏറ്റവും നല്ലതാണ്‌ ഈ ഫേഷ്യൽ. 

എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയമുള്ള ചർമ്മക്കാർക്ക് മുഖക്കുരു വളരെ പെട്ടെന്ന് വരാം.ഇടയ്ക്കിടെ മുഖം കഴുകുന്നത് എണ്ണമയം അകറ്റാൻ സഹായിക്കും. ഇതിനായി നല്ലൊരു ഫെയ്‌സ്‌വാഷും ഉപയോഗിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം കുറയ്ക്കും. വിറ്റാമിന്‍ എ അടങ്ങിയ ആഹാരങ്ങൾ ധാരാളമായി കഴിക്കുന്നത് എണ്ണമയം അകറ്റും. എണ്ണമയമുള്ള ചര്‍മ്മക്കാർ വീട്ടിൽ പരീക്ഷിക്കാവുന്ന അ‍ഞ്ച് തരം ഫേസ് പാക്കുകൾ താഴേ ചേർക്കുന്നു...

കുക്കുമ്പർ ഫേസ് പാക്ക്...

മുള്‍ട്ടാണി മിട്ടിയും കുക്കുമ്പറും കൊണ്ടുള്ള ഫേസ് പാക്ക് എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു മാറാന്‍ ഏറ്റവും നല്ലതാണ്‌ മുള്‍ട്ടാണി മിട്ടി. രണ്ട്‌ ടീസ്‌പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി, ഒരു സ്‌പൂണ്‍ നാരങ്ങ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ വെള്ളരിക്കയുടെ നീര്‌ ഇവയെല്ലാം ഒരുമിച്ച്‌ ചേര്‍ത്ത്‌ മുഖത്തിടുക.15 മിനിറ്റ്‌ കഴിഞ്ഞ്‌ ചെറുചൂടുവെള്ളത്തിലോ തണ്ണുത്ത വെള്ളത്തിലോ കഴുകി കളയുക. 

ഓറഞ്ച് ഫേസ് പാക്ക്...

എണ്ണമയമുള്ള ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ്‌ ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കിയ ശേഷം പൗഡര്‍ രൂപത്തിലാക്കുക. ശേഷം പാലിലോ തൈരിലോ കുഴച്ച്‌ മുഖത്തിടുക. എണ്ണമയം അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ മാറാനും ഏറ്റവും നല്ലതാണ്‌ ഈ ഫേഷ്യൽ. 

ലെെം ഫേസ് പാക്ക്...

നാരങ്ങയും തൈരും ഉപയോഗിച്ചുള്ള ഫേഷ്യല്‍ വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാനാകും. സിട്രിക്‌ ആസിഡ്‌ ധാരാളം അടങ്ങിയ ഒന്നാണ്‌ നാരങ്ങ. എണ്ണ വലിച്ചെടുക്കാനുള്ള കഴിവ്‌ നാരങ്ങക്കുണ്ട്‌. രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും രണ്ട്‌ സ്‌പൂണ്‍ തൈരും ചേര്‍ത്ത്‌ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ്‌ മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക. ആഴ്‌ച്ചയില്‍ മൂന്ന്‌ തവണയെങ്കിലും ഈ ഫേഷ്യൽ ഇടാൻ ശ്രമിക്കുക.

ഹണി ഫേസ് പാക്ക്...

നാരങ്ങ നീരും റോസ് വാട്ടറും അൽപം തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം 10 മിനിറ്റ് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയാം. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഈ പാക്ക് ഉപയോ​ഗിക്കാം. 

ക്യാരറ്റ് ഫേസ് പാക്ക്....

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. എണ്ണമയം അകറ്റാൻ വളരെ മികച്ച ഫേസ് പാക്കാണിത്.