മുഖക്കുരു പോലെ തന്നെ മിക്കവരെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് ബ്ലാക്ക്‌ഹെഡ്‌സ്.  ബ്ലാക്ക്‌ഹെഡ്‌സ് അകറ്റാൻ സ്ഥിരമായി ഫേഷ്യലുകൾ ചെയ്യുന്നവരുണ്ട്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു. ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം...

നാരങ്ങ നീരും വെള്ളരിക്ക ജ്യൂസും....

രണ്ട് ടീസ്പൂൺ നാരങ്ങ നീരും അൽപം വെള്ളരിക്ക ജ്യൂസും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ഒന്ന് സെറ്റാകാൻ 15 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം മൂക്കിന് ചുറ്റും നല്ല പോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കാം. 

കറ്റാർവാഴ ജെൽ പുരട്ടാം...

ബ്ലാക്ക് ഹെഡ്സ് മാത്രമല്ല മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാനും വളരെ നല്ലതാണ് കറ്റാർവാഴ ജെൽ. ബ്ലാക്ക് ഹെഡ്സുള്ള ഭാ​ഗത്ത് ജെൽ 15 മിനിറ്റ്  പുരട്ടിയിടുക. 15 മിനിറ്റ് കഴിഞ്ഞ് തുടച്ചെടുക്കാം.

ഐസ് ക്യൂബ് മസാജ്...

ബ്ലാക്ക് ഹെഡ്സ് മാറാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൂക്കിന് ചുറ്റും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും. 

                                              
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.