വളരെ ചെറിയ ജീവജാലങ്ങളായ വൈറസുകളാണ് ജലദോഷത്തിനു കാരണമാവുന്നത്. മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 

മഴക്കാലത്ത് നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ജലദോഷം. ചിലര്‍ക്ക് ഒന്ന് തണുപ്പടിച്ചാല്‍ മതി ജലദോഷം വരാന്‍. വളരെ ചെറിയ ജീവജാലങ്ങളായ വൈറസുകളാണ് സാധാരണ ജലദോഷത്തിന് കാരണമാവുന്നത്.

മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, തൊണ്ടവേദന, തൊണ്ടയടപ്പ്, ചുമ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്. പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതുമാണ് ഇവ. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് കുറയാന്‍ സഹായിക്കും. 

രണ്ട്...

തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും. 

മൂന്ന്...

ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കാം.

നാല്...

വെള്ളം ധാരാളം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.

അഞ്ച്...

ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്. 

ആറ്...

ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ മാറാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേയ്ക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകേണ്ടത് പ്രധാനമാണ്. 

Also Read: വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona